ബെംഗളൂരു: പാകിസ്ഥാന് ഇന്ത്യയുടെ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിലെ (ബിഇഎല്‍) സീനിയര്‍ എഞ്ചിനീയര്‍ അറസ്റ്റില്‍. കേന്ദ്ര, സംസ്ഥാന, സൈനിക ഇന്റലിജന്‍സ് ഏജന്‍സികള്‍ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാസ്ഥാപനമായ ഭെല്ലിലെ പ്രൊഡക്ട് ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സെന്ററില്‍ ജോലി ചെയ്തിരുന്ന ദീപ് രാജ് ചന്ദ്ര അറസ്റ്റിലായത്.
|
ബിഇഎല്ലിലെ ആശയവിനിമയ സംവിധാനങ്ങള്‍, റഡാര്‍ സാങ്കേതിക വിദ്യകള്‍, ഉത്പാദന സംവിധാനങ്ങള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ ദീപ് രാജ് ചന്ദ്ര പാകിസ്താന് കൈമാറിയതായി സംശയിക്കുന്നു. പണത്തിന് വേണ്ടിയാണ് ഇയാള്‍ ചാരവൃത്തി നടത്തിയതെന്നും ഇയാളുടെ ക്രിപ്‌റ്റോ കറന്‍സി അക്കൗണ്ടിലേക്ക് പണം എത്തിയതായും ഇന്റലിജന്റ്‌സ് കണ്ടെത്തി.
മിലിട്ടറി ഇന്റലിജന്‍സാണ് രീപ് രാജ് ചന്ദ്രയുടെ ദുരൂഹമായ ഇടപാടുകള്‍ ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് കര്‍ണാടക സംസ്ഥാന ഇന്റലിജന്‍സ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. രഹസ്യസ്വഭാവം നിലനിര്‍ത്താനും ആരും അറിയാതിരിക്കാനുമായി വാട്ട്‌സ്ആപ്പ്, ടെലിഗ്രാം പോലുള്ള എന്‍ക്രിപ്റ്റ് ചെയ്ത മെസേജിങ് ആപ്പുകള്‍ വഴിയും ഇ മെയില്‍ വഴിയും ആണ് ഇയാള്‍ ഇന്ത്യയുടെ അതീവ സുപ്രധാന പ്രതിരോധ വിവരങ്ങള്‍ കൈമാറിയത്.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ ദീപ് രാജ് ചന്ദ്ര ബെംഗളൂരുവിലെ മതിക്കെരെയിലാണ് താമസം. ഏകദേശം മൂന്ന് വര്‍ഷമായി ഇയാള്‍ ചാര വൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നതായാണ് ഇന്റലിജന്‍സിന് മനസ്സിലായത്. ഭെല്ലില്‍ ഇയാള്‍ കഴിഞ്ഞ പത്തുവര്‍ഷമായി ജോലിചെയ്യുന്നു.
ചന്ദ്രയുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്. കുറ്റകൃത്യത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്നും ദേശീയ സുരക്ഷയെ അത് എത്രത്തോളം ബാധിക്കുമെന്നതും ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്.
BEL engineer held for sharing classified info to Pak handlers
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





