26
May 2024
Wed
26 May 2024 Wed
kp yohannan passed away

പത്തനംതിട്ട: ബിലീവേഴ്സ് ചര്‍ച്ച് ഈസ്‌റ്റേണ്‍ സഭാ അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു. അമേരിക്കയില്‍ വെച്ച് അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഡാലസിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ ഇന്ത്യന്‍ സമയം വൈകിട്ട് 5.15 നാണ് അപകടം സംഭവിച്ചത്. പ്രഭാത നടത്തത്തിനിടെ വാഹനം ഇടിയ്ക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു.

മാര്‍ത്തോമ്മാ സഭയിലായിരുന്നു കെ.പി.യോഹന്നാന്‍. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം സുവിശേഷവേലയിലേക്കു തിരിഞ്ഞു. 1966 മുതല്‍ ഓപ്പറേഷന്‍ മൊബൈലൈസേഷന്‍ എന്ന സഘടനയില്‍ ചേര്‍ന്നു വിവിധ വടക്കേ ഇന്ത്യന്‍ സസ്ഥാനങ്ങളില്‍ സുവിശേഷ പ്രവര്‍ത്തകനായി. 1974ല്‍ അമേരിക്കയില്‍ ദൈവശാസ്ത്രപഠനത്തിനായി പോയി.

മുന്‍പേ പരിചയമുണ്ടായിരുന്ന ജര്‍മന്‍ സുവിശേഷയായ ഗിസിലയെ ഇതിനിടെ ജീവിതപങ്കാളിയായി സ്വീരിച്ചു. 1979ല്‍ അമേരിക്കയിലായിരിക്കേതന്നെ ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന സുവിശേഷ പ്രചാരണ സഘടനയ്ക്കു രൂപം നല്‍കി. അധികം വൈകാതെ കേരളത്തില്‍ തിരിച്ചെത്തി. 1990ല്‍ സ്വന്തം സഭയായ ബിലീവേഴ്സ് ചര്‍ച്ചിനു രൂപം നല്‍കി സ്ഥാപക അധ്യക്ഷനായി.