29
Mar 2024
Sat
29 Mar 2024 Sat
Bengaluru cafe blast suspect

ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനവുമായി ബന്ധപ്പെട്ട രണ്ട് പ്രതികളുടെ ചിത്രങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). പുറത്തുവിട്ടു. അബ്ദുള്‍ മതീന്‍ അഹമ്മദ് ത്വാഹ, മുസാവിര്‍ ഹുസൈന്‍ ഷാസിബ് എന്നിവരുടെ ഫോട്ടോയാണ് പുറത്തുവിട്ടത്. കേസിലെ ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയ ആളെന്നാരോപിച്ച് മുസമ്മില്‍ ഷെരീഫിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇത്. ( Bengaluru cafe blast: Rs 20 lakh reward declared for information on two suspects )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. വ്യാജ ആധാര്‍ കാര്‍ഡും ഡ്രൈവിങ് ലൈസന്‍സും ഉപയോഗിക്കുന്ന പ്രതികള്‍ ഒളിവില്‍ പോയിരിക്കുകയാണെന്നും എ.എന്‍.ഐ അറിയിച്ചു. കഫേയില്‍ സ്ഫോടക വസ്തുവായ ഐ.ഇ.ഡി സ്ഥാപിച്ചത് മുസാവിര്‍ ഹുസൈന്‍ ആണെന്നും അഹമ്മദ് ത്വാഹ ഗൂഢാലോചനയില്‍ പങ്കെടുത്തയാളാണെന്നും എ.എന്‍.ഐ അവകാശപ്പെട്ടു.
Bengaluru cafe blast

എന്‍ജിനീയറിങില്‍ ഡിപ്ലോമ ഉള്ള ശരീഫ് 2020ല്‍ നടന്ന ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് സംശയിക്കപ്പെടുന്നയാളാണെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു. ഐഇഡി നിര്‍മിക്കാന്‍ ആവശ്യമായ വസ്തുക്കള്‍ നല്‍കിയത് ഇയാളാണെന്നാണ് സംശയിക്കുന്നു. മുസവ്വിര്‍ ഹുസൈന്‍ 2020 മുതല്‍ കര്‍ണാടകയില്‍ നടന്ന നാല് ഭീകരവാദ കേസുകളുമായി ബന്ധമുള്ളയാളാണെന്നും എന്‍ഐഎ പറയുന്നു.

മാര്‍ച്ച് ഒന്നിന് ഉച്ചയ്ക്ക് 1 മണിയോടെയാണ് രാമേശ്വരം കഫേയില്‍ സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ടൈമര്‍ ഘടിപ്പിച്ച ഐ.ഇ.ഡി ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്.