ബംഗളൂരുവിലെ കടുത്ത ഗതാഗതക്കുരുക്കില്‍ കാത്തു നില്‍ക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിയായ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു. മട്ടന്നൂര്‍ ഉളിയില്‍ കെ കെ സാജര്‍ (51) ആണ് സമയത്ത് ചികില്‍സ കിട്ടാതെ മരിച്ചത്.
|
ബംഗളൂരു ഹൊസൂര്‍ ഹൈവേയില്‍ ചന്ദ്രപുര മേല്‍പ്പാലത്തില്‍ വച്ചാണ് സംഭവം. ഗതാഗത കുരുക്കിനെ തുടര്‍ന്ന് അരമണിക്കൂറോളം പാലത്തില്‍ നിര്‍ത്തിയിട്ട വാനില്‍ സാജര്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ ബംഗളുരുവിലെ കെഎംസിസി പ്രവര്‍ത്തകരെ അറിയിച്ചു. എന്നാല്‍ മൂന്ന് കിലോമീറ്ററോളം വാഹനങ്ങള്‍ കുരുങ്ങി കിടന്നതിനാല്‍ സഹായവുമായി അവര്‍ക്ക് എത്താന്‍ കഴിഞ്ഞില്ല.
കെഎംസിസി പ്രവര്‍ത്തകര്‍ നടന്ന് വാനിനു സമീപം എത്തുമ്പോഴേക്കും ഒരു മണിക്കൂറോളം സമയം വൈകിയിരുന്നു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. നേരത്തെ ബംഗളൂരുവില്‍ വ്യാപാരിയായിരുന്നു സാജീര്‍. ചൊവ്വാഴ്ച രാവിലെ നാട്ടിലെത്തിച്ചു സജീറിന്റെ കബറടക്കം നടത്തി. റഹീനയാണ് ഭാര്യ. അംന, ഹുദാ ഫാത്തിമ, സഫുവാ, ഹംദ, മര്‍വ, ആദം എന്നിവരാണ് മക്കള്‍.
Tags: Bengaluru Traffic Jam, Bengaluru News, Kannur News, Mattannur News, Heart Attack Death, KMCC Bengaluru, Regional News Malayalam, Crime and Incident News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





