06
Aug 2022
Mon
06 Aug 2022 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആദ്യകാല പത്രപ്രവർത്തകനും ഇഎംഎസിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയുമായിരുന്ന ബർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു. 97 വയസ്സായിരുന്നു. കണ്ണൂർ നാറാത്തെ വസതിയിൽ വൈകീട്ട് ആറോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

 

ഏറെക്കാലം ജർമനിയിൽ പത്രപ്രവർത്തകനായിരുന്ന ബർലിൻ പിന്നീട് കമ്യൂണിസ്റ്റ് ലേഖകനായും പ്രവർത്തിച്ചു. 1943 മെയ് 25 ന് മുംബൈയിൽ നടന്ന ഒന്നാം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായിരുന്നു ബർലിൻ.

 

സിപിഐഎമ്മിൻ്റെ നയവ്യതിയാനങ്ങളെ എതിര്‍ക്കുന്ന നിലപാട് സ്വീകരിച്ചതോടെ പാര്‍ട്ടി നേതൃത്വവുമായി ബെര്‍ലിൻ കുഞ്ഞനന്തൻ നായര്‍ അകലുകയായിരുന്നു. 2005-ൽ കുഞ്ഞനന്തനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി. എന്നാൽ പാര്‍ട്ടി തള്ളിപ്പറഞ്ഞ കാലത്ത് വി എസ് അച്യുതാനന്ദൻ ബര്‍ലിനെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക