09
Jul 2023
Fri
09 Jul 2023 Fri

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. മമ്മൂട്ടിയാണ് മികച്ച നടൻ. വിന്‍സിയാണ് നടി. ലിജോ ജോസ് പെല്ലിശേരിയുടെ
നന്‍ പകല്‍ നേരത്ത് മയക്കം ആണ് മികച്ച ചിത്രം.
ന്നാ താന്‍ കേസ് കൊട് ജനപ്രിയ ചിത്രം. മികച്ച രണ്ടാമത്തെ ചിത്രം – അടിത്തട്ട്.
മികച്ച സംവിധായകൻ – മഹേഷ് നാരായൺ – അറിയിപ്പ്.
സ്വഭാവ നടൻ – പി പി കുഞ്ഞികൃഷ്ണൻ കേസ് കൊട്.
മികച്ച സ്വഭാവ നടി – ദേവി വർമ്മ- സൗദി വെള്ളയ്ക്ക.
പ്രത്യേക ജൂറി പരാമർശം അഭിനയം- കുഞ്ചാക്കോ ബോബന്‍, അലന്‍സിയർ (ന്നാ താന്‍ കേസ് കൊട്, അപ്പന്‍).
മികച്ച ബാലതാരം (ആണ്‍കുട്ടി)- മാസ്റ്റർ ഡാവിഞ്ചി- പല്ലൊട്ടി 90 കിഡ്സ്.
മികച്ച ബാലതാരം (പെ‍ണ്‍കുട്ടി) – തന്മയ – വഴക്ക്.
കഥാകൃത്ത് – കമൽ കെ എം – പട.
മികച്ച ഛായാഗ്രഹണം – മനേഷ് മാധവൻ , ചന്ദ്രു ശെൽവരാജ്.
മികച്ച തിരക്കഥകൃത്ത് – രതീഷ് ബാലകൃഷ്ണൻ പൊതുവാൾ – ന്നാ താന്‍ കേസ് കൊട്.
മികച്ച അവലംബിത തിരക്കഥ – രാജേഷ് ആർ.
മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഗൗതം ഘോഷ് അദ്ധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. നടി ഗൗതമി, ഛായാഗ്രാഹകന്‍ ഹരി നായര്‍, സൗണ്ട് ഡിസൈനര്‍ ഡി.യുവരാജ്, പിന്നണി ഗായിക ജെന്‍സി ഗ്രിഗറി എന്നിവരാണ് ജൂറിയിലെ മറ്റ് അംഗങ്ങള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക