02
Nov 2023
Thu
02 Nov 2023 Thu

42ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ നൂറുകണക്കിന് വിദ്യാർഥികളോട് സംവദിച്ച് ഫിന്നിഷ് എഴുത്തുകാരൻ മാക്സ് സീക്. അനേകവർഷങ്ങളായി താൻ ദിവസവും രണ്ടോ മൂന്നോ മണിക്കൂർ എഴുത്തിനായി നീക്കിവയ്ക്കാറുണ്ടെന്നും ഈ പതിവ് തെറ്റിച്ചിട്ടില്ലെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു. പൊലീസ്, അഭിഭാഷകർ, ഡോക്ടർ, ഫോറൻസിക് വകുപ്പ് തുടങ്ങി വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന തന്റെ കൂട്ടുകാരുമായും മറ്റും സംസാരിച്ചും ​ഗവേഷണങ്ങൾ നടത്തിയുമാണ് താൻ ക്രൈം നോവലുകൾ എഴുതുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>