25
Mar 2024
Wed
25 Mar 2024 Wed

ഭാരത് റൈസിന് പകരം K റൈസ്; പ്രഖ്യാപനം ഇന്ന്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ഭാരത് റൈസിന് ബദലായി വരുന്ന കേരള സര്‍ക്കാരിന്റെ കെ റൈസ് (K Rice) പ്രഖ്യാപനം ഇന്ന്. ഓരോ മാസവും അഞ്ച് കിലോ അരി വിലകുറച്ച് നല്‍കാനാണ് പദ്ധതി. കെ റൈസ് എന്നെഴുതിയ തുണിസഞ്ചി തയ്യാറാക്കാന്‍ ഡിപ്പോ മാനേജര്‍മാര്‍ക്ക് സപ്ലൈകോ സിഎംഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഭക്ഷ്യമന്ത്രി ജിആര്‍ അനിലാണ് ഇന്ന് കെ റൈസ് പ്രഖ്യാപിക്കുക. മുഖ്യമന്ത്രിയുടെ സൗകര്യം അനുസരിച്ചാകും ഉദ്ഘാടന തീയതി തീരുമാനിക്കുക. റേഷന്‍കാര്‍ഡുടമകള്‍ക്ക് മാസം തോറും അഞ്ച് കിലോ വീതം കെ റൈസ് നല്‍കാനാണ് ഭക്ഷ്യവകുപ്പിന്റെ ആലോചന. ജയ, കുറുവ, മട്ട അരി ഇനങ്ങളാണ് വിതരണം ചെയ്യുന്നത്. ഏത് അരി ഇനം വേണമെന്ന് ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. ജയ അരി 29 രൂപയ്ക്കും കുറുവ, മട്ട അരി ഇനങ്ങള്‍ 30രൂപയ്ക്കും സപ്ലൈകോ സ്റ്റോറുകള്‍ വഴി ലഭ്യമാക്കും. ഭാരത് അരി 29 രൂപയ്ക്കാണ് വില്‍ക്കുന്നത്. അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന വില നിശ്ചയിക്കണമെന്നായിരുന്നു ഭക്ഷ്യമന്ത്രിയുടെ നിര്‍ദേശം. നാളത്തെ മന്ത്രിസഭാ യോഗം വിലയില്‍ അന്തിമ തീരുമാനമുണ്ടാകും.