31
Oct 2025
Wed
31 Oct 2025 Wed
Two dead in wild animal attack Hartal tomorrow

വഖഫ് നിയമത്തിനെതിരായ അഖിലേന്ത്യ മുസ്​ലിം വ്യക്തി നിയമ ബോർഡിന്‍റെ രണ്ടാംഘട്ട സമരത്തിന്‍റെ ഭാഗമായി ആഹ്വാനം ചെയ്ത ഒക്ടോബർ മൂന്നിലെ ഭാരത് ബന്ദ് മാറ്റിവച്ചു. മുസ്​ലിം വ്യക്തിനിയമ ബോർഡ് ജനറൽ സെക്രട്ടറി മൗലാന ഫസ്ലുർറഹീം മുജദ്ദിദി ആണ് ഇക്കാര്യം അറിയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഖിലേന്ത്യ മുസ്​ലിം വ്യക്തിനിയമ ബോർഡ് ഭാരവാഹികളുടെ അടിയന്തര യോഗത്തിലാണ് തീരുമാനം.പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വിവിധ സഹോദര മതവിഭാഗങ്ങളുടെ ആഘോഷങ്ങൾ കണക്കിലെടുത്താണ് അതിന് ഭംഗം വരരുതെന്ന് കരുതിയാണ് ഭാരത് ബന്ദ് മാറ്റിവയ്ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ബോർഡ് ചെയർമാൻ മൗലാന ഖാലിദ് സൈഫുല്ല റഹ്മാനി യോഗത്തിൽ അധ്യക്ഷത വഹിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക