30
Jul 2025
Mon
30 Jul 2025 Mon
big ticket draw

ദുബൈ കരാമയില്‍ താമസിക്കുന്ന മലയാളി ആന്റോ ജോസി(35)ന് അബൂദബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇ-ഡ്രോയില്‍ ഏകദേശം 11.3 ലക്ഷം രൂപ(50,000 ദിര്‍ഹം) സമ്മാനം ലഭിച്ചു. (Big ticket draw luck strikes again for a Malayal)  കഴിഞ്ഞ 12 വര്‍ഷമായി ദുബയില്‍ സുരക്ഷാ മേഖലയില്‍ ജോലി ചെയ്യുന്ന ആന്റോ ജോസ് ബിഗ് ടിക്കറ്റ് അധികൃതര്‍ ബന്ധപ്പെട്ടപ്പോഴാണ് സമ്മാനം ലഭിച്ച വിവരം അറിഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുടുംബത്തോടൊപ്പം കരാമയിലാണ് താമസിക്കുന്നത്. രണ്ട് കുട്ടികളുണ്ട്. കഴിഞ്ഞ എട്ട് വര്‍ഷമായി 20 സുഹൃത്തുക്കളോടൊപ്പം ചേര്‍ന്നാണ് ആന്റോ ജോസ് ബിഗ് ടിക്കറ്റ് എടുക്കാറുള്ളത്. ഇത്തവണ ഭാഗ്യം അവരെ തേടിയെത്തി.

താന്‍ 8 വര്‍ഷമായി ടിക്കറ്റുകള്‍ വാങ്ങുന്നുണ്ടെന്നും ഈ സമ്മാനം എന്റെ 20 സുഹൃത്തുക്കളുമായി പങ്കിടുമെന്നും ആന്റോ ജോസ് പറഞ്ഞു.