|
പട്‌ന: മഹാഗഡ്ബന്ധൻ സർക്കാർ മന്ത്രിസഭയിൽ അംഗമാകാൻ ഇടത് പാർട്ടികളെ കൂടി ക്ഷണിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഈ മാസം 16 നാണ് മഹാസഖ്യ സർക്കാരിന്റെ മന്ത്രിസഭാ വികസനം.
എന്നാൽ 12 അംഗങ്ങളുളള സി.പി.ഐ.എം.എൽ ലിബറേഷൻ മന്ത്രിസഭയുടെ ഭാഗമാവില്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ബി.ജെ.പിയെ അധികാരത്തിൽ നിന്ന് അകറ്റാൻ നിതീഷ് കുമാറിനെ പുറത്തുനിന്ന് പിന്തുണയ്ക്കും. ഞങ്ങൾ മന്ത്രിസഭയുടെ ഭാഗമാവില്ല. പുറത്ത് നിന്ന് ഞങ്ങൾ ഈ പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, പുതിയ നിധീഷ് മന്ത്രിസഭയെ പുറത്തുനിന്ന് പിന്തുണക്കാനാണ് സി.പി.ഐ.എമ്മിന്റേയും സി.പി.ഐയുടേയും തീരുമാനം. രണ്ട് പാർട്ടികൾക്കും രണ്ട് വീതം എം.എൽ.എമാരാണ് ബിഹാറിലുള്ളത്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





