വാഷിങ്ടണ്‍: 2024ലെ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ശതകോടീശ്വരനുമായ ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമി കുട്ടികളെ നോക്കാന്‍ ആയയെ തേടുന്നു. പ്രതിവര്‍ഷം ഒരു ലക്ഷം ഡോളറാണ് ശമ്പളം, ഏകദേശം 83 ലക്ഷം രൂപ. വിവേകിനും ഭാര്യ അപൂര്‍വക്കും രണ്ടു ആണ്‍മക്കളാണുള്ളത്. ഒരാള്‍ക്ക് മൂന്നര വയസും മറ്റേയാള്‍ക്ക് ഒരു വയസുമാണ് പ്രായം. ഇവരെ നോക്കാനാണ് ആയയെ തേടുന്നത്.
|
അമേരിക്കയിലെ റിക്രൂട്ട്‌മെന്റ് വെബ്‌സൈറ്റായ EstateJobs.com ലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. ആഴ്ചയില്‍ 84 മുതല്‍ 96 മണിക്കൂര്‍ വരെയാണ് ജോലി സമയം. തുടര്‍ന്ന് ഒരു ആഴ്ച മുഴുവന്‍ അവധി. കുട്ടികളെ നന്നായി പരിചരിക്കുന്നതിനും തടസമില്ലാതെ ദിനചര്യകള്‍ നിര്‍വഹിക്കുകയും വേണം. തെരഞ്ഞെടുക്കപ്പെടുന്നവരെ വീട്ടിലെ മറ്റ് ജീവനക്കാരുടെ കൂട്ടത്തിലുള്‍പ്പെടുത്തും. ഷെഫ്, ഹൗസ് കീപ്പര്‍, സെക്യൂരിറ്റി എന്നിവരുള്‍പ്പെട്ട സംഘത്തിലേക്കാണ് ഇവരെ ഉള്‍പ്പെടുത്തുക. കുട്ടികളുടെ ദൈനംദിന കാര്യങ്ങള്‍ ശ്രദ്ധിക്കുക, യാത്രകള്‍ക്കാവശ്യമായ സാധനങ്ങള്‍ എടുത്തു വെക്കുക തുടങ്ങി കുട്ടികളുടെ എല്ലാ കാര്യങ്ങളും കൃത്യമായി നോക്കിയിരിക്കണമെന്നും പരസ്യത്തില്‍ പറയുന്നു.
സ്വകാര്യ ഫ്‌ലൈറ്റില്‍ നിരന്തരം യാത്ര ചെയ്യാന്‍ ആയ തയ്യാറായിരിക്കണം. ആഴ്ചയിലൊരിക്കല്‍ എങ്കിലും കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യേണ്ടി വരും. ഭക്ഷണം പാകം ചെയ്യേണ്ടി വന്നാല്‍ തലവേദനയാകും എന്ന് ചിന്തിക്കുന്നവരാണോ. ജോലി കിട്ടില്ല. വേണ്ടി വന്നാല്‍ വെജിറ്റേറിയന്‍ ഓപ്ഷനുകളിലെ ഭക്ഷണം തയ്യാറാക്കുന്നതിലും വീട്ടിലെ മര്യാദകള്‍ പാലിക്കുന്നതിനും ആയ തയ്യാറാകണം. വിവേക് രാമസ്വാമി തികഞ്ഞ വെജിറ്റേറിയനാണ്.
അപേക്ഷിക്കുന്നവര്‍ക്ക് കുറഞ്ഞത് 21 വയസ് പ്രായം വേണം. കുട്ടികളെ നോക്കി പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണമെന്നും പരസ്യം പറയുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





