28
Dec 2023
Sun
28 Dec 2023 Sun

CPIയെ ഇനി ബിനോയ് വിശ്വം നയിക്കും; ബിനോയ് വിശ്വത്തിന് സംസ്ഥാന സെക്രട്ടറിയുടെ ചുമതല

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്ന് ഒഴിവ് വന്ന സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം. ദേശീയ സെക്രട്ടറി ഡി രാജയുടെ അധ്യക്ഷതയില്‍ കോട്ടയത്ത് ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവാണ് തീരുമാനമെടുത്തത്. ഏകകണ്ഠമായാണ് തീരുമാനമെന്ന് ഡി രാജ അറിയിച്ചു. നിലവില്‍ ദേശീയ സെക്രട്ടേറിയറ്റ് അംഗമാണ് ബിനോയ് വിശ്വം.

ഡിസംബര്‍ 28ന് ചേരുന്ന സിപിഐ സംസ്ഥാന കൗണ്‍സില്‍ തീരുമാനത്തിന് അംഗീകാരം നല്‍കുമെന്നും ഡി രാജ അറിയിച്ചു. ബിനോയ് വിശ്വത്തിന്റെ എംപി കാലാവധി ആറുമാസത്തിനകം പൂര്‍ത്തിയാകും. ചികിത്സയിലിരിക്കുമ്പോള്‍ കാനം അവധി അപേക്ഷ നല്‍കിയപ്പോള്‍ പകരം ബിനോയ് വിശ്വത്തിന് ചുമതല നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ ബിനോയിക്ക് കാര്യമായ എതിര്‍പ്പുണ്ടാകാനിടയില്ല എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

മുന്‍ മന്ത്രിയായ ബിനോയ്, സി.പിഐ ദേശീയ നേതാക്കളില്‍ പ്രമുഖനാണ്.