29
Aug 2023
Thu
29 Aug 2023 Thu

നാദാപുരത്ത് 32 കുപ്പി മദ്യവുമായി BJP പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: മാഹിയില്‍നിന്ന് കടത്തുകയായിരുന്ന 32 കുപ്പി വിദേശ മദ്യവുമായി ബിജെപി പ്രവര്‍ത്തകന്‍ പിടിയില്‍. തൂണേരി കളത്തറ പുതുശ്ശേരി വീട്ടില്‍ ബിജേഷ് (41) ആണ് അറസ്റ്റിലായത്. നാദാപുരം പൊലീസ് ആണ് ഇയാളെ പിടികൂടിയത്.

ഇന്നലെ വൈകിട്ട് അഞ്ചിന് സംസ്ഥാനപാതയില്‍ പേരോട് ടൗണില്‍ ഓട്ടോ ഉള്‍പ്പെടെയാണ് പിടികൂടിയത്. ഓട്ടോയിലാണ് ഇയാള്‍ മദ്യം കടത്തിയിരുന്നത്.

എസ്‌ഐമാരായ ജിയോ സദാനന്ദനും എസ് ശ്രീജിത്തും ഡിവൈഎസ്പി സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് പിടികൂടിയത്. നാദാപുരം മേഖലയില്‍ വില്‍പ്പനക്കെത്തിച്ചതാണ് മദ്യമെന്ന് പൊലീസ് പറഞ്ഞു.