08
Mar 2024
Sat
08 Mar 2024 Sat
bjp announced first phase loksabha election candidate list

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ ആദ്യ ഘട്ട പട്ടിക ബിജെപി പുറത്തുവിട്ടു. 195 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പാര്‍ട്ടി പുറത്തിറക്കിയത്. 16 സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 34 കേന്ദ്രമന്ത്രിമാരും രണ്ട് മുന്‍ മുഖ്യമന്ത്രിമാരുമുണ്ട്.(bjp announced first phase loksabha election candidate list.jpg)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരളത്തില്‍ 12 സീറ്റുകളിലാണ് ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത്. തൃശൂരില്‍ സുരേഷ് ഗോപിയും തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറുമാണ് സ്ഥാനാര്‍ഥികള്‍.

കാസര്‍ഗോഡ് -എംഎല്‍ അശ്വനി, കണ്ണൂര്‍ -സി രഘുനാഥ്, വടകര -പ്രഫുല്‍ കൃഷ്ണന്‍, കോഴിക്കോട് -എം ടി രമേശ്, മലപ്പുറം -ഡോ അബ്ദുല്‍ സലാം, പൊന്നാനി നിവേദിത- സുബ്രഹ്‌മണ്യം, പാലക്കാട് -സി കൃഷ്ണകുമാര്‍, ആലപ്പുഴ -ശോഭാ സുരേന്ദ്രന്‍, പത്തനംതിട്ട -അനില്‍ ആന്റണി, ആറ്റിങ്ങല്‍ -വി മുരളീധരന്‍ എന്നിവരാണ് കേരളത്തിലെ മറ്റു സ്ഥാനാര്‍ഥികള്‍. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ അനില്‍ ആന്റണിക്ക് പത്തനംതിട്ട സീറ്റ് ലഭിച്ചപ്പോള്‍ ബിജെപിയിലെത്തിയ പി സി ജോര്‍ജിനും ഷോണ്‍ ജോര്‍ജിനും സീറ്റ് ലഭിച്ചിട്ടില്ലെന്നതു ശ്രദ്ധേയമായി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക