07
Mar 2024
Wed
07 Mar 2024 Wed
bjp announced second candidate list

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 72 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, പീയുഷ് ഗോയല്‍, അനുരാഗ് സിങ് താക്കൂര്‍ തുടങ്ങിയവരും ഹരിയാന മുഖ്യമന്ത്രി സ്ഥാനം ഇന്നലെ രാജിവച്ച മനോഹര്‍ ലാല്‍ ഖട്ടാറും മുന്‍ മുഖ്യമന്ത്രിമാരായ ത്രിവേന്ദ്ര സിങ് റാവത്തും ബാസവരാജ ബൈമ്മൈയുമൊക്കെ പട്ടികയില്‍ ഇടംപിടിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡല്‍ഹിയില്‍ രണ്ടും ഗുജറാത്തില്‍ ഏഴും ഹരിയാനയില്‍ ആറും ഹിമാചല്‍ പ്രദേശില്‍ രണ്ടും കര്‍ണാടകയില്‍ ഇരുപതും മധ്യപ്രദേശില്‍ അഞ്ചും മഹാരാഷ്ട്രയില്‍ 20ഉം തെലങ്കാനയില്‍ ആറും ത്രിപുരയില്‍ ഒന്നും ഉത്തരാഖണ്ഡില്‍ രണ്ടും സ്ഥാനാര്‍ഥികളെയാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. ഈ മാസമാദ്യം പുറത്തുവിട്ട ആദ്യ പട്ടികയില്‍ 190 സ്ഥാനാര്‍ഥികളായിരുന്നു ഇടംപിടിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക