ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചു. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലര്‍ നവ്യ ഹരിദാസും പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ സി.കൃഷ്ണകുമാറും ചേലക്കരയില്‍ കെ. ബാലകൃഷ്ണനുമാണ് സ്ഥാനാര്‍ഥികള്‍.
|
പാര്‍ട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണ് സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടത്. പാലക്കാട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനോ ശോഭാ സുരേന്ദ്രനോ സ്ഥാനാര്‍ഥിയാവുമെന്ന് പറഞ്ഞുകേട്ടിരുന്നെങ്കിലും അവസാന നിമിഷം തീരുമാനം മാറുകയായിരുന്നു. വയനാട്ടില് ശോഭയെ മല്സരിപ്പിക്കാനുള്ള നീക്കം നടത്തിയെങ്കിലും അവര് വഴങ്ങിയില്ലെന്നാണ് വിവരം.
വയനാട്ടില്‍ യുഡിഎഫിനായി പ്രിയങ്ക ഗാന്ധിയും എല്‍ഡിഎഫിനായി സത്യന്‍ മൊകേരിയും മല്‍സരിക്കും. പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് പുറത്താക്കിയ ഡോ. പി സരിന്‍ ഇവിടെ ഇടത് സ്വതന്ത്രനായി മല്‍സര രംഗത്തുണ്ട്. ചേലക്കരയില്‍ രമ്യാ ഹരിദാസാണ് യുഡിഎഫിന് വേണ്ടി തിരഞ്ഞെടുപ്പ് ഗോദയിലുള്ളത്. യുആര്‍ പ്രദീപാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





