08
Feb 2024
Thu
08 Feb 2024 Thu
bjp district leader killed in tamilnadu

ബിജെപിയുടെ ജില്ലാ നേതാവ് തമിഴ്‌നാട്ടിലെ മധുരയില്‍ കൊല്ലപ്പെട്ടു. ബിജെപി ഒബിസി മധുര ജില്ലാ സെക്രട്ടറി ശക്തിവേല്‍(35)ആണ് കൊല്ലപ്പെട്ടത്. (bjp district leader killed in tamilnadu)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വണ്ടിയൂര്‍ ടോള്‍ ഗേറ്റിന് സമീപത്താണ് മുറിവുകളോടെ മൃതദേഹം കണ്ടത്. അപകടമരണമെന്നാണ് പൊലീസ് ആദ്യം കരുതിയിരുന്നതെങ്കിലും ശരീരത്തിലെ മുറിവുകളുടെ ആഴം കണ്ടെത്തിയതോടെ കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുകയും ഇതുമായി ബന്ധപ്പെട്ട അന്വേഷണമാരംഭിക്കുകയുമായിരുന്നു. അക്രമികളെ കണ്ടെത്താനായിട്ടില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക