30
Apr 2025
Sat
30 Apr 2025 Sat
BJP leader expelled from party for protesting against Waqf Act

വഖഫ്  ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ച കര്‍ണാടകയിലെ ബിജെപി നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി റൗഫുദ്ദീന്‍ കചേരിവാലയെയാണ് ബിജെപി ആറുവര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിനു പിന്നാലെയാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റ് കൂടിയായ റൗഫുദ്ദീന്‍ കചേരി വാല കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളിലെ മുസ് ലിം നേതാക്കള്‍ക്കൊപ്പമാണ് വഖഫ് ഭേദഗതിന ിയമത്തിനെതിരേ പ്രതിഷേധിച്ചത്. കൈയില്‍ കറുത്ത ബാന്‍ഡ് അണിഞ്ഞായിരുന്നു പ്രതിഷേധം. ഇതിനു പിന്നാലെ റൗഫുദ്ദിന് ബിജെപി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ നോട്ടിസ് റൗഫുദ്ദിന്‍ അവഗണിച്ചു. ഇതിനു പിന്നാലെയാണ് ബിജെപി നടപടി സ്വീകരിച്ചത്.

ആറുവര്‍ഷത്തേക്കാണ് റൗഫുദ്ദിന്‍ കചേരിവാലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്നും എല്ലാ ഉത്തരവാദിത്വങ്ങളില്‍ നിന്നും അദ്ദേഹത്തെ നീക്കിയതായും ബിജെപിയുടെ സംസ്ഥാന അച്ചടക്ക സമിതി അധ്യക്ഷന്‍ ലിങ്കരാജ് പാട്ടീല്‍ അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക