07
Oct 2026
Wed
07 Oct 2026 Wed
BJP Health Department Appointment News Graphic

എന്‍ജിഒ സംഘ് സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന രതീഷ് ആര്‍ നായര്‍ക്ക് ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനമായ സി-മെറ്റില്‍ നിയമനം. പത്തനംതിട്ട കോന്നിയിലെ സി-മെറ്റ് കോളേജ് ഓഫ് നഴ്‌സിങില്‍ സീനിയര്‍ സുപ്രണ്ടായാണ് നിയമനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച രതീഷ് നിലവില്‍ ബിജെപി പെന്‍ഷനേഴ്്‌സ് സെല്ലിന്റെ കണ്‍വീനറാണ്. ആരോഗ്യ മന്ത്രി കെ മുരളീധരന്റെ നിര്‍ദേശപ്രകാരമാണ് നിയമനമെന്നാണ് അറിയുന്നത്. ഇത് സംബന്ധമായ ഉത്തരവിന്റെ കോപ്പി പുറത്തുവന്നിട്ടുണ്ട്.

ALSO READ: ഒറ്റപ്പദവി കര്‍ശനമാക്കി മുസ്ലിം ലീഗ്; മന്ത്രിമാരെയും എംഎല്‍എമാരെയും ഭാരവാഹി പട്ടികയില്‍ നിന്ന് ഒഴിവാക്കി; പിടുമുറുക്കി കുഞ്ഞാലിക്കുട്ടി

സി-മെറ്റിന് കീഴിലുള്ള നാല് നഴ്‌സിങ് കോളജുകളിലേക്ക് നാല് സീനിയര്‍ സൂപ്രണ്ടുമാരെ കഴിഞ്ഞ കഴിഞ്ഞ മാസം 15ആം തിയ്യതി നിയമിച്ചിരുന്നു. അതില്‍ കോന്നിയിലെ സീനിയര്‍ സുപ്രണ്ടായാണ് ബിജെപി നേതാവിന് നിയമനം.

സര്‍ക്കാര്‍ സര്‍വീസില്‍ ഉണ്ടായിരിക്കേ ബിജെപി സര്‍വീസ് സംഘടനയായ എന്‍ജിഎ സംഘിന്റെ സംസ്ഥാന നേതാവായിരുന്നു തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി രതീഷ്. കഴിഞ്ഞ ജുലൈയിലാണ് ബിജെപി പെന്‍ഷനേഴ്‌സ് സെല്ലിന്റെ കണ്‍വീനറായി നിയമിതനായത്. തിരുവനന്തപുരം ജില്ലയിലെ ബിജെപിയുടെ പ്രമുഖ നേതാവ് കൂടിയാണ് രതീഷ്. പാര്‍ട്ടിക്കകത്ത് നിന്നുള്ള എതിര്‍പ്പുകളെ അവഗണിച്ച് കെ മുരളീധരന്‍ പ്രത്യേക താല്‍പര്യമെടുത്താണ് രതീഷിനെ നിമിച്ചതെന്നാണ് അറിയുന്നത്.

Tags: BJP News Kerala, SI-MET Konni, Ratheesh R Nair, Health Department Kerala, K Muraleedharan, NGO Sangh, Kerala Politics, Regional News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക