21
Sep 2022
Thu
21 Sep 2022 Thu

ബിജെപി നേതാവിനെ വെടിവച്ചുകൊന്നു. ഹരിയാനയിലെ ​ഗുർ​ഗാവ് മാർക്കറ്റിലാണ് സംഭവം. ബിജെപി നേതാവായ സുഖ്ബീർ ഖതാനയാണ് കൊല്ലപ്പെട്ടത്. തുണിക്കടയിൽ ഒളിച്ചിരുന്ന അഞ്ചം​ഗസംഘം സുഖ്ബീർ ഖതാന കടയിൽ പ്രവേശിച്ചയുടൻ വെടിയുതിർക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ആക്രമണത്തിൽ പരിഭ്രാന്തരായ കടയിലെ ജീവനക്കാരും വസ്ത്രം വാങ്ങാനെത്തിയവരും ഇറങ്ങിയോടി. ​ഗുരുതരമായി പരിക്കേറ്റ സുഖ്ബിർ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്ന വഴിയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.​

 

​ഗുർ​ഗാവിലെ സോഹ്ന മാർക്കറ്റ് കമ്മിറ്റി മുൻ വൈസ് ചെയർപെഴ്സനായിരുന്നു സുഖ്ബീർ. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെ അടുത്ത അനുയായി കൂടിയാണ് കൊല്ലപ്പെട്ട സുഖ്ബിർ. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് അന്വേഷണം തുടങ്ങി.