|
ബ്രഷില്ലാതെ കൈകൾ കൊണ്ട് സ്കൂൾ പെൺകുട്ടികളുടെ കക്കൂസ് തേച്ചുകഴുകി ബിജെപി എംപി. മധ്യപ്രദേശിൽ നിന്നുള്ള ബിജെപി എംപി ജനാർധൻ മിശ്രയാണ് കടന്നകൈ ചെയ്തത്. ബിജെപി യുവമോർച്ചയുടെ പരിപാടിയുടെ ഭാഗമായാണ് ബിജെപി എംപി അഴുക്കുപിടിച്ച കക്കൂസ് കൈകൾ കൊണ്ട് തേച്ചുകഴുകിയത്. ഖാട്ഖരി ഗേൾസ് സ്കൂളിലായിരുന്നു ബിജെപി എംപി കക്കൂസ് കഴുകില്.
पार्टी द्वारा चलाये जा रहे सेवा पखवाड़ा के तहत युवा मोर्चा के द्वारा बालिका विद्यालय खटखरी में वृक्षारोपण कार्यक्रम के उपरांत विद्यालय के शौचालय की सफाई की।@narendramodi @JPNadda @blsanthosh @ChouhanShivraj @vdsharmabjp @HitanandSharma pic.twitter.com/138VDOT0n0
— Janardan Mishra (@Janardan_BJP) September 22, 2022
സ്കൂൾ വളപ്പിൽ മരത്തൈകൾ നടുന്ന ചടങ്ങിനു ശേഷമായിരുന്നു എംപി കക്കൂസ് കഴുകാനെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾദിനമായ സപ്തംബർ 17നായിരുന്നു യുവമോർച്ച ശുചീകരണ കാംപയിനു തുടക്കംകുറിച്ചത്. സ്കൂളിലെത്തിയ എംപി കക്കൂസിലെ അഴുക്കുകണ്ടാണ് നഗ്നമായ കൈകൾ കൊണ്ട് തേച്ചുകഴുകാൻ തുടങ്ങിയത്.
അതേസമയം, കക്കൂസ് കഴുകണമായിരുന്നെങ്കിൽ എംപിക്ക് ഒരു ബ്രഷ് ഉപയോഗിക്കാമായിരുന്നു എന്നും കൈ ഉപയോഗിച്ചുള്ള കഴുകൽ ഒന്നാന്തരം നാടകമാണെന്നും നിരവധി പേർ വിമർശിച്ചു.



