02
Aug 2023
Wed
02 Aug 2023 Wed

നിയമസഭാ തിരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോ​ഗം വിളിച്ച് ബിജെപി. ബിജെപി ആസ്ഥാനത്ത് ഇന്ന് ചേരുന്ന യോ​ഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ പ്രസിഡന്റ് ജെപി നദ്ദ എന്നിവരടക്കമുള്ളവർ സംബന്ധിക്കും. സ്ഥാനാർഥി നിർണയത്തിൽ അന്തിമതീരുമാനം കേന്ദ്രകമ്മിറ്റി കൈക്കൊള്ളും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കർണാടക തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയും മണിപ്പൂർ സംഘർഷവുമടക്കമുള്ള പ്രതികൂല സാഹചര്യവും കണക്കിലെടുത്താണ് ബിജെപി ഇത്തരമൊരു യോ​ഗം മുൻകൂട്ടി ചേരുന്നത്. മിസോറാം, ഛത്തീസ്​ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലാണ് ഈ വർഷം ഒടുവിൽ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക