22
Dec 2024
Mon
22 Dec 2024 Mon
H Raja Kanimozhi

ചെന്നൈ: ഡി.എം.കെ നേതാവും എം.പിയുമായ കനിമൊഴയെ അവിഹിത സന്തതിയെന്ന് വിളിച്ച ബി.ജെ.പി നേതാവ് എച്ച് രാജയ്ക്ക് തടവുശിക്ഷയും പിഴയും. ആറുമാസം മാസം തടവും അയ്യായിരം രൂപ പിഴയുമാണ് മദ്രാസ് ഹൈക്കോടതി ജഡ്ജ് ജി ജയവേല്‍ ശിക്ഷ വിധിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘കനിമൊഴി ഡി.എം.കെ അധ്യക്ഷന്‍ എം കരുണാനിധിയുടെ അവിഹിത സന്തതിയെന്നായിരുന്നു’ ബി.ജെ.പി ദേശീയ ജനറല്‍സെക്രട്ടറിയായിരിക്കെ എച്ച് രാജ അധിക്ഷേപ പരാമര്‍ശം നടത്തിയത്. 2018-ഏപ്രിലിലാണ് കേസിന് ആസ്പദമായ പരാമര്‍ശമുണ്ടായത്.

സാമൂഹ്യപരിഷ്‌കര്‍ത്താവായ പെരിയാറിന്റെ പ്രതിമ തകര്‍ക്കുമെന്ന ഭീഷണിയില്‍ എച്ച് രാജയ്ക്കെതിരായ മറ്റൊരു കേസില്‍ പ്രത്യേക കോടതി ആറുമാസം തടവും അയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതിന് സമാനമായി തമിഴ്നാട്ടില്‍ പെരിയാറിന്റെ പ്രതിമകള്‍ തകര്‍ക്കണമെന്നായിരുന്നു രാജയുടെ ആഹ്വാനം.

തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍ കെ അണ്ണാമലൈ യു.കെയിലായിരുന്നപ്പോള്‍ തമിഴ്നാട് ബി.ജെ.പിയെ നയിച്ചത് എച്ച് രാജ ആയിരുന്നു. കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ സംഘടനാ തല ചുമതലകളും ദേശീയ നേതൃത്വം വിശ്വസിച്ച് ഏല്‍പ്പിച്ച നേതാവാണ് എച്ച് രാജ.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക