|
ന്യൂഡല്‍ഹി: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള സാമ്പത്തിക വര്‍ഷത്തില്‍ (2023- 24) ബി.ജെ.പിക്ക് സംഭാവനയായി ലഭിച്ചത് 3,967 കോടി രൂപ. തൊട്ടുമുന്‍വര്‍ഷത്തെ അപേക്ഷിച്ച് 87ശതമാനം വര്‍ധനവാണ് സംഭാവനയിലുണ്ടായത്. ബി.ജെ.പിക്ക് ലഭിച്ചുകൊണ്ടിരുന്ന സംഭാവനകളില്‍ ഇലക്ടറല്‍ ബോണ്ടുകളുടെ വിഹിതത്തില്‍ കുറവും രേഖപ്പെടുത്തി. 2023, 2024 വര്‍ഷത്തിലെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. ബി.ജെ.പിക്ക് 2022, 2023 വര്‍ഷം 2,120.06 കോടി രൂപയാണ് സംഭാവനലഭിച്ചത്. 2023, 2024 ല്‍ ഇത് 3,967.14 കോടി രൂപയായി വര്‍ധിച്ചു.
ബി.ജെ.പിക്ക് കഴിഞ്ഞാല്‍ പിന്നീട് കൂടുതല്‍ സംഭാവന ലഭിച്ചത് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്നാണ്. 2022, 2023 വര്‍ഷം 268.62 കോടി രൂപയും 2023, 2024 വര്‍ഷം 1,129.66 കോടി രൂപയും ലഭിച്ചു. സംഭാവനയുടെ 73 ശതമാനവും ഇലക്ടറല്‍ ബോണ്ടുകളിലൂടെയാണ് ലഭിച്ചത്. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്ന ഇലക്ട്രല്‍ ബോണ്ട് പദ്ധതി സുപ്രിംകോടതി റദ്ദാക്കിയസാഹചര്യത്തിലാണ് ബോണ്ട് വഴിയുള്ള സംഭാവന കുറയാന്‍ കാരണം.
ലോക്‌സഭാ തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ബിജെപിയുടെ ചെലവ് മുന്‍ വര്‍ഷത്തെ 1,092.15 കോടി രൂപയില്‍ നിന്ന് 1,754.06 കോടി രൂപയായി വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതില്‍ 591.39 കോടി രൂപ പരസ്യങ്ങള്‍ക്കും പ്രചാരണത്തിനുമായാണ് ചെലവഴിച്ചത്.
2023, 2024 ലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം, പാര്‍ട്ടിയുടെ വരുമാനം മുന്‍ വര്‍ഷത്തെ 333.46 കോടി രൂപയില്‍ നിന്ന് 646.39 കോടി രൂപയായി വര്‍ധിച്ചു. ഇലക്ടറല്‍ ബോണ്ടുകളാണ് പാര്‍ട്ടിയുടെ വരുമാനത്തിന്റെ 95 ശതമാനവുമെന്നാണ് റിപ്പോര്‍ട്ട് കാണിക്കുന്നത്.
BJP received Rs 3,967 crore in donations
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





