ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള അഞ്ചാം ഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി പുറത്തുവിട്ടു. കേരളത്തില്‍ ഒഴിച്ചിട്ട നാലു സീറ്റുകളിലെ സ്ഥാനാര്‍ഥികളും പട്ടികയില്‍ ഉള്‍പ്പെട്ടു. വയനാട്ടില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും കൊല്ലത്ത് ജി കൃഷ്ണകുമാറും ആലത്തൂരില്‍ ഡോ. ടി എന്‍ സരസുവും എറണാകുളത്ത് ഡോ. കെ എസ് രാധാകൃഷ്ണനുമാണ് മല്‍സരിക്കുക.
|
കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി സ്ഥാനം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന അഭിജിത് ഗംഗോപധ്യായ്, നടി കങ്കണ റണൗട്ട്, വ്യവസായി നവീന്‍ ജിന്‍ഡാല്‍ തുടങ്ങി 111 പേരുടെ പട്ടികയാണ് ബിജെപി പുറത്തുവിട്ടത്.
വരുണ്‍ ഗാന്ധിക്ക് പട്ടികയില്‍ ഇടമില്ലെന്നതും ശ്രദ്ധേയമായി. അതേസമയം വരുണിന്റെ മാതാവ് മേനക ഗാന്ധിക്ക് സുല്‍ത്താന്‍പൂരില്‍ സീറ്റ് നല്‍കി. വരുണിന്റെ പിലിഭിട്ടിലെ സീറ്റ് മുന്‍ കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദയ്ക്കാണ് നല്‍കിയത്. രാമായണ്‍ സീരിയലില്‍ രാമ വേഷമിട്ട അരുണ്‍ ഗോവിലിന് മീറത്ത് ലോക് സഭാ സീറ്റ് നല്‍കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





