25
Sep 2025
Sun
25 Sep 2025 Sun
RAHUL GANDHI

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ വെടിവച്ചു കൊല്ലുമെന്ന ഭീഷണിയുമായി ബി.ജെ.പി വക്താവും മുന്‍ എ.ബി.വി.പി നേതാവുമായ പ്രിന്റു മഹാദേവ്. ലഡാക്കിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയായിരുന്നു വധഭീഷണി. ന്യൂസ് 18 കേരള ചാനലിലാണ് ചര്‍ച്ച നടന്നത്. രാഹുല്‍ ഗാന്ധിയുടെ നെഞ്ചില്‍ വെടിവെക്കുമെന്നായിരുന്നു പരാമര്‍ശം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരാമര്‍ശം വിവാദമായതിന് പിന്നാലെ കേസെടുക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശനും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തലയും രംഗത്തെത്തി. ബി.ജെ.പി വക്താവ് ലോക്‌സഭ പ്രതിപക്ഷ നേതാവിനെതിരെ വധഭീഷണി ഉയര്‍ത്തിയത് ഗൗരവകരമായ കാര്യമാണ്. പിണറായി യുടെ പൊലീസും ബി.ജെ.പിയും തമ്മില്‍ അവിഹിതബന്ധമുണ്ടെന്നും ഇതിനാലാണ് കേസെടുക്കാന്‍ മടിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

വി.ഡി സതീശനും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. ഞെട്ടിപ്പിക്കുന്ന സംഭവമാണ് നടന്നത്. പൊലീസ് ഇതുവരെ സംഭവത്തില്‍ സ്വമേധയ കേസെടുത്തിട്ടില്ല. ഇത്തരം വാക്കുകള്‍ രാഹുലിനെ നിശബ്ദനാക്കില്ല. അവര്‍ രാഹുല്‍ ഗാന്ധിയെ ഇല്ലാതാക്കാനാണ് നോക്കുന്നത്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ജനങ്ങള്‍ അതിന് സമ്മതിക്കില്ല. രാഹുല്‍ കീഴടങ്ങാന്‍ പോകുന്നില്ലെന്നും വിഡി സതീശന്‍ വ്യക്തമാക്കി.