വഖ്ഫ് നിയമ ഭേദഗതി ബില്ല് ബിജെപി പാസാക്കുമെന്നും ആര്‍ക്കും തങ്ങളെ തടയാനാകില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ഭൂമി തട്ടിപ്പറിക്കുന്ന വഖ്ഫ് ബോര്‍ഡില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള സമയമാണിതെന്നും അമിത് ഷാ പറഞ്ഞു.
|
നുഴഞ്ഞുകയറ്റം തടയാനാണ് ഏകീകൃത സിവില്‍കോഡ് കൊണ്ടുവരുന്നത്. ജാര്‍ഖണ്ഡില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് ചുവപ്പ് പരവതാനി വിരിക്കുകയാണ് ഹേമന്ത് സോറന്‍. സംസ്ഥാനത്തെ യുവാക്കള്‍ക്ക് അവകാശപ്പെട്ട ജോലിയും വിഭവങ്ങളുമാണ് നുഴഞ്ഞുകയറ്റക്കാര്‍ എടുത്തുകൊണ്ടുപോവുന്നത്. അവര്‍ നമ്മുടെ സഹോദരിമാരെ വിവാഹം കഴിച്ച് ഭൂമി പിടിച്ചെടുക്കുകയാണെന്നും അമിത് ഷാ അരോപിച്ചു.
ജാര്‍ഖണ്ഡില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ എല്ലാ നുഴഞ്ഞുകയറ്റക്കാരെയും ഇന്ത്യക്ക് പുറത്താക്കുമെന്നും അമിത് ഷാ പറഞ്ഞു.ഏകീകൃത സിവില്‍ കോഡ് പരിധിയില്‍ നിന്ന് ജാര്‍ഖണ്ഡിലെ ആദിവാസി വിഭാഗത്തെ മാറ്റിനിര്‍ത്തുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





