കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മനപ്പൂര്‍വം തിരക്കുണ്ടാക്കി തന്റെ കണ്ണില്‍ കുത്തിയെന്ന കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി കൃഷ്ണകുമാറിന്റെ പരാതിയില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റിലായി. മുളവന സ്വദേശി സനലാണ് അറസ്റ്റിലായത്. ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.(BJP worker arrested for attacking NDA candidate Krishnakumar)
|
കുണ്ടറ മുളവന ചന്തമുക്കില്‍ കൃഷ്ണ കുമാറിനെ സ്വീകരിക്കാനെത്തിയപ്പോള്‍ അബദ്ധത്തില്‍ താക്കോല്‍ കൊണ്ടതാണെന്നാണ് സനല്‍ പോലീസിനു മൊഴി നല്‍കി. തൃശൂര്‍ പൂരം നടത്തിപ്പിലെ അപാകതയെക്കുറിച്ചു വിമര്‍ശിച്ചതിന് സിപിഐഎം തനിക്കെതിരേ ആക്രമണം നടത്തിയെന്നായിരുന്നു കണ്ണിന് പരിക്കേറ്റ ശേഷം കൃഷ്ണകുമാര്‍ ആരോപിച്ചത്. ആക്രമണത്തിനെതിരേ പരാതി നല്‍കുമെന്നും കൃഷ്ണകുമാര്‍ പറയുകയുണ്ടായി.
കൃഷ്ണകുമാര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് ബിജെപി പ്രവര്‍ത്തകനെ പിടികൂടുകയായിരുന്നു. മൂര്‍ച്ചയേറിയ എന്തോ കൊണ്ടാണ് തന്റെ വലത്തേ കണ്ണില്‍ കുത്തിയതെന്നും സഹിക്കാനാവാത്ത വേദനയാണ് തനിക്കെന്നും കൃഷ്ണകുമാര്‍ പരാതിപ്പെട്ടിരുന്നു. കണ്ണ് പ്ലാസ്റ്റര്‍ ഒട്ടിച്ച അടച്ച കൃഷ്ണകുമാര്‍ കൂളിങ് ഗ്ലാസ് വച്ചാണ് അണ്ണാമലെ പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിക്കെത്തിയത്. അതേസമയം പാര്‍ട്ടി പ്രവര്‍ത്തകനെ തന്നെ സംഭവത്തില്‍ അറസ്റ്റ് ചെയ്തതോടെ കൃഷ്ണകുമാറിന്റെ ആരോപണം പൊളിയുകയും ചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





