01
Jun 2023
Sat
01 Jun 2023 Sat

പത്തനംതിട്ട: എഎ റഹിം എംപിക്കെതിരെ അപകീർത്തികരമായി പോസ്റ്റിട്ട ബിജെപി പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ആറന്മുള കോട്ട സ്വദേശി അനീഷാണ് അറസ്റ്റിലായത്. പുരാവസ്തു തട്ടിപ്പ്‌കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിലെ സിംഹാസനത്തിൽ റഹിം ഇരിക്കുന്ന തരത്തിലുള്ള ഫോട്ടോയും പ്രചരിപ്പിച്ച കേസിലാണ് നടപടി. എഎ റഹിം നൽകിയ പരാതിയിലാണ് അറസ്റ്റ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇയാൾ ഫേസ്ബുക്കിൽ പങ്കുവെച്ച 24 സെക്കൻഡ് വീഡിയോ 16000ത്തോളം പേരാണ് കണ്ടത്. മുന്നൂറോളം പേർ വീഡിയോ ഷെയർ ചെയ്തു. ആറന്മുളയിലെ സജീവ ബിജെപി പ്രവർത്തകനാണ് ഇയാൾ.

‘നിഷാദ് തൃശൂർ’ എന്ന കോൺഗ്രസ് പ്രവർത്തകന്റെ ഫേസ്ബുക്ക് പ്രൊഫൈലിലാണ് ആദ്യം വ്യാജ ഫോട്ടോ വന്നത്. പിന്നീട് കോൺഗ്രസ് – ബിജെപി പ്രവർത്തകർ ചിത്രം പ്രചരിപ്പിക്കുകയായിരുന്നു. തുടർന്ന് റഹീം തൃശുർ സിറ്റി പൊലീസിന് പരാതി നൽകുകയും അന്വേഷണത്തിൽ പൊലീസ് ആറന്മുളയിലെത്തി അനീഷിനെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെ തൃശൂർ ചെറുതുരുത്തി പോലീസ് എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.