03
Mar 2024
Fri
03 Mar 2024 Fri
bjp worker killed in karnataka

കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. കല്‍ബുര്‍ഗി ബിജെപി എംപി ഡോ. ഉമേഷ് ജാദവിന്റെ വലംകൈയായ ഗിരീഷ് ചക്രയാണ് കൊല്ലപ്പെട്ടത്. അഫ്‌സല്‍പുര്‍ താലൂക്കിലെ സഗനുറ ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. ആക്രമണത്തിനു പിന്നില്‍ വാടകകൊലയാളികള്‍ ആണെന്നാണ് പൊലീസ് നിഗമനം.(bjp worker hacked to death in karnataka)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാഴാഴ്ച രാത്രി ഗിരീഷിനെ ഫാമിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം കണ്ണില്‍ മുളകുപൊടിയെറിയുകയും വെട്ടിക്കൊല്ലുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഏതാനും ദിവസം മുമ്പ് ഉമേഷ് ജാദവ് ഗിരീഷ് ചക്രയെ ബിഎസ്എന്‍എല്‍ ഉപദേശക സമിതിയുടെ ഡയറക്ടറായി നിയമിച്ചിരുന്നു. പാര്‍ട്ടിയിലെ ഗിരീഷിന്റെ ഉയര്‍ച്ച ഇഷ്ടപ്പെടാത്തവരാണ് കൊലപാതകത്തിനു പിന്നിലെന്ന് സഹോദരന്‍ സദാശിവ ചക്ര പറഞ്ഞു.

കല്‍ബുര്‍ഗിയില്‍ 24 മണിക്കൂറിനിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ ബിജെപി പ്രവര്‍ത്തകനാണ് ഗിരീഷ് എന്ന് പൊലീസ് പറഞ്ഞു. അളന്ത് താലൂക്കിലെ സരസമ്പ ഗ്രാമത്തിലാണ് ആദ്യ കൊലപാതകം നടന്നത്. പാര്‍ട്ടി പ്രാദേശിക നേതാവായ മഹന്തപ്പ സിദ്ധരാമപ്പ ആളൂരാണ് വ്യാഴാഴ്ച കൊല്ലപ്പെട്ടത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക