പാകിസ്താനിലെ ബലൂചിസ്താനില്‍ ജാഫര്‍ എക്‌സ്പ്രസ് ആക്രമിച്ച വിമതര്‍ 20 സൈനികരെ കൊല്ലുകയും 182 യാത്രികരെ ബന്ദികളാക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം.
|
ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മിയാണ് ആക്രമണത്തിന് പിന്നില്‍. ബന്ദികളില്‍ നിരവധി പേര്‍ സൈനികരാണ്. ക്വറ്റയില്‍ നിന്ന് പെഷാവറിലേക്കു പോവുകയായിരുന്ന ജാഫര്‍ എക്‌സ്പ്രസിന് നേരെ വെടിയുതിര്‍ത്ത് ലോക്കോ പൈലറ്റിനെയടക്കം പരിക്കേല്‍പ്പിച്ചാണ് വിമതര്‍ ട്രെയിനില്‍ കയറിയത്.
മേഖലയില്‍ നിന്ന് സുരക്ഷാഉദ്യോഗസ്ഥരെ പിന്‍വലിച്ചില്ലെങ്കില്‍ ബന്ദികളെ വധിക്കുമെന്ന് വിമതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബലൂചിസ്താന്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
മേഖലയിലെ പ്രകൃതിവാതകവും ധാതുക്കളും സര്‍ക്കാര്‍ കൊള്ളയടിക്കുകയാണെന്നും പ്രദേശത്തെ വികസനത്തിന് ഉപയോഗിക്കുന്നില്ലെന്നുമാണ് ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി ചൂണ്ടിക്കാട്ടുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





