03
Dec 2023
Sun
03 Dec 2023 Sun

പ്രതിരോധമേഖലയിലേക്ക് സ്ഫോടകവസ്തുക്കൾ നിർമിച്ചുനൽകുന്ന നാ​ഗ്പൂറിലെ സോളാർ എക്സ്പ്ലൊസീവ് കമ്പനിയിലുണ്ടായ സ്ഫോടനത്തിൽ 9 പേർ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് പരിക്ക്. ഞായറാഴ്ച രാവിലെയാണ് സ്ഫോടനമുണ്ടായതെന്ന് നാ​ഗ്പൂർ പൊലീസ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവസമയം 12 തൊഴിലാളികളാണ് സ്ഫോടനം നടന്ന യൂനിറ്റിൽ ഉണ്ടായിരുന്നതെന്നും പൊലീസ് പറഞ്ഞു. സ്ഫോടകവസ്തു കാസ്റ്റ് ബൂസ്റ്ററിലാക്കുന്ന പ്രക്രിയ നടക്കുന്ന യൂനിറ്റിലാണ് സ്ഫോടനം നടന്നതെന്ന് നാ​ഗ്പൂർ റൂറൽ എസ്പി ഹർഷ് പോഡർ പറ‍ഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക