24
Sep 2024
Sun
24 Sep 2024 Sun
Panoor blast

കണ്ണൂര്‍: പാനൂര്‍ കൊളവല്ലൂരില്‍ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു. എസ്റ്റേറ്റ് റോഡില്‍ ജയന്‍ എന്ന ആളുടെ വീടിന് സമീപത്താണ് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബൈക്കില്‍ എത്തിയ മൂന്നംഗ സംഘമാണ് സ്‌ഫോടക വസ്തു എറിഞ്ഞതെന്ന് നാട്ടുകാര്‍ പറഞ്ഞു. രാത്രി ഒമ്പത് മണിയോടെയാണ് സംഭവമുണ്ടായത്. മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.