തൃശൂര്‍ കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന ദമ്പതികള്‍ക്കും കുഞ്ഞിനും രക്ഷയായത് പിന്നാലെ വന്ന വാഹനത്തിലെ യാത്രികര്‍. കുന്നംകുളം – പട്ടാമ്പി റോഡില്‍ പാറയില്‍ സെന്റ് ജോര്‍ജ് പള്ളിക്ക് മുന്നില്‍ വച്ചാണ് ബിഎംഡബ്ല്യു 320 ഡി മോഡല്‍ സെഡാന് കാര്‍ കത്തി നശിച്ചത്.
|
പെരുമ്പിലാവ് സ്വദേശി മണികണ്ഠനും ഭാര്യയും കുഞ്ഞുമാണ് തീപിടിച്ച കാറിലുണ്ടായിരുന്നത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് കാറിന് തീപിടിച്ചത്. ഓടിക്കൊണ്ടിരുന്ന കാറിന്റെ പിന്‍ഭാഗത്തെ ഡോറിന് അടിയില്‍ നിന്നു പുക ഉയരുന്നത് തൊട്ടുപിന്നാലെ വന്ന വാഹനത്തിലെ യാത്രക്കാരാണ് ആദ്യം കണ്ടത്. ഇവര്‍ തുടര്‍ച്ചയായി ഹോണ്‍ മുഴക്കി മുന്നറിയിപ്പ് നല്‍കിയതോടെ മണികണ്ഠന് വാഹനം റോഡരികിലേക്ക് ഒതുക്കി നിര്‍ത്തി. മണികണ്ഠനും കുടുംബവും പുറത്തിറങ്ങിയതിനു പിന്നാലെ കാറില്‍ ഈ പടരുകയായിരുന്നു.
കുന്നംകുളം അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.ഗുരുവായൂര്‍ അഗ്നിരക്ഷാ നിലയത്തില്‍ നിന്നു മൂന്ന് യൂണിറ്റ് ഫയര്‍ എന്‍ജിനുകള്‍ കൂടി എത്തിയാണ് തീയണച്ചത്.
ALSO READ: തന്ത്രി കണ്ഠരര് രാജീവരെ റിമാന്‍ഡ് ചെയ്തു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





