27
Mar 2024
Fri
27 Mar 2024 Fri
goods sold could not be returned

കണ്ണൂര്‍: ‘വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കില്ല’ എന്ന ബോര്‍ഡ് കാട്ടി ഉപഭോക്താക്കളെ മടക്കി അയക്കുന്നത് നടപ്പില്ല. ന്യായമായ കാരണങ്ങള്‍ ഉണ്ടായിട്ടും സാധനങ്ങള്‍ തിരിച്ചെടുക്കുന്നത് ഒഴിവാക്കാന്‍ പല വ്യാപാര സ്ഥാപനങ്ങളും ഇത്തരം ബോര്‍ഡ് വയ്ക്കുകയോ ബില്ലില്‍ ഈ വാചകം ചേര്‍ക്കുകയോ ചെയ്യാറുണ്ട്. (board-goods once-sold-could-not-return-is-illegal-says-consumer-court)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്നാല്‍, ഇങ്ങിനെ ഒരു നിബന്ധന വ്യാപാര സ്ഥാപനങ്ങളിലും ബില്ലുകളിലും പ്രദര്‍ശിപ്പിക്കുന്നത് 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം നിയമവിരുദ്ധമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. എതിര്‍ കക്ഷിയുടെ ബില്ലുകളില്‍ നിന്ന് ഈ വ്യവസ്ഥ അടിയന്തിരമായി നീക്കം ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

എറണാകുളം, മുപ്പത്തടം സ്വദേശി സഞ്ജു കുമാര്‍, സമര്‍പ്പിച്ച പരാതിയിലാണ് വിധി. ഡി ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചിന്റെതാണ് ഉത്തരവ്. ‘വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കില്ല’ എന്ന ബോര്‍ഡ് വ്യാപാര സ്ഥാപനങ്ങളിലും ബില്ലുകളിലും പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാന ജിഎസ്ടി വകുപ്പിനും ലീഗല്‍ മെട്രോളജി വകുപ്പിനും കോടതി നിര്‍ദ്ദേശം നല്‍കി.