കോഴിക്കോട്: നഗരത്തിലെ ബീച്ചിൽ കളിക്കുന്നതിനിടെ കടലിൽ കാണാതായ രണ്ടു വിദ്യാർഥികളുടെയും മൃതദേഹം കണ്ടെത്തി. രാത്രി വൈകി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഒളവണ്ണ സ്വദേശികളായ ആദിൽ ഹസ്സൻ, മുഹമ്മദ് ആദിൽ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
|
ഞായറാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. കോഴിക്കോട് ബീച്ചിൽ ഫുട്ബോൾ കളിക്കാനെത്തിയ അഞ്ചംഗ സംഘത്തിലെ രണ്ട് കുട്ടികൾ തിരയിൽപ്പെട്ടത്. കളിക്ക് ശേഷം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. മുഹമ്മദ് ആദിലിനെയും ആദിൽ ഹസ്സനെയും തിരയിൽപ്പെട്ട് കാണാതായി. ഇവർക്കൊപ്പം തിരയിലകപ്പെട്ട കുട്ടിയെ സമീപത്തുണ്ടായിരുന്നവർ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





