11
Feb 2026
Sun
11 Feb 2026 Sun
body builder committed suicide after girl friend s engagement

കാമുകിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചതിനു പിന്നാല ബോഡി ബില്‍ഡറായ 26കാരന്‍ ജീവനൊടുക്കി. ബംഗളുരുവിലാണ് സംഭവം. ബോഡി ബില്‍ഡറും ജിം ട്രെയിനറുമായ കിരണ്‍ ആണ് മരിച്ചത്. മൂന്നുവര്‍ഷമായി കിരണ്‍ പ്രണയബന്ധത്തിലായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞദിവസം കാമുകി തന്റെ വിവാഹനിശ്ചയം മറ്റൊരാളുമായി കഴിഞ്ഞതായി കിരണിനെ അറിയിക്കുകയായിരുന്നു. ഇതോടെ അസ്വസ്ഥനായ യുവാവ് മുറിക്കുള്ളില്‍ കയറി കതകടച്ച ശേഷം തൂങ്ങിമരിക്കുകയായിരുന്നു. കിരണ്‍ പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ കതക് ചവിട്ടിത്തുറന്ന് കയറിയപ്പോഴാണ് തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടത്.

ALSO READ: 20 രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ 24 വര്‍ഷം ജയിലില്‍ കഴിഞ്ഞയാള്‍ നിരപരാധിയെന്ന് കണ്ടെത്തിയതിനു പിന്നാലെ മരിച്ചു