25
Feb 2026
Mon
25 Feb 2026 Mon
Hotel staff arrested for molesting actress in Chennai

ചെന്നൈയിൽ മലയാളി നടിയെ കടന്നുപിടിക്കാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരൻ പിടിയിൽ. ശനിയാഴ്ച രാത്രി ടി നഗറിലെ ഹോട്ടലിൽ ആണ് സംഭവം. ഹോട്ടലിലെ പാർട്ട് ടൈം ജീവനക്കാരനും വിദ്യാർഥിയുമായ നാഗപട്ടണം സ്വദേശി സയിദ് അഫ്രീദി (20) ആണ് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫെബ്രുവരി ആറിനു വൈകിട്ടാണ് നടി ഹോട്ടലിൽ മുറി എടുക്കുന്നത്. ഇന്റർകോം നന്നാക്കാൻ നടി ആവശ്യപ്പെടുകയും തുടർന്ന് റൂമിലെത്തിയ സയിദ് അഫ്രീദി മോശമായി പെരുമാറിയെന്നുമാണ് നടിയുടെ പരാതി. പരാതിയിൽ കേസെടുത്ത ടി നഗർ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ALSO READ: ബൈക്കില്‍ കാറിടിച്ചുകയറി സഹോദരങ്ങള്‍ മരിച്ചു; സഹോദരിയുടെ വിവാഹം നടക്കാനിരുന്നത് ഏപ്രില്‍ രണ്ടിന്