ബോഡി ബില്‍ഡിങ്ങിനായി നാണയങ്ങളും കാന്തവും വിഴുങ്ങി ജീവന് അപകടത്തിലായി 26 കാരന്. ഡല്‍ഹിയിലാണ് സംഭവം. ഗുരുതരാവസ്ഥയിലായ യുവാവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി നാണയങ്ങളും കാന്തങ്ങളും ഡോക്ടര്‍മാര്‍ പുറത്തെടുത്തു. 39 നാണയങ്ങളും 37 കാന്തങ്ങളുമാണ് യുവാവ് വിഴുങ്ങിയിരുന്നത്. നാണയങ്ങളിലെ സിങ്ക് ശരീരത്തിനു ലഭിക്കാന്‍ ഇവ തങ്ങി നില്‍ക്കുന്നതിനാണ് കാന്തങ്ങള്‍ വിഴുങ്ങിയതെന്നു യുവാവ് ഡോക്ടര്‍മാരോട് വെളിപ്പെടുത്തി.(Body Builder Swallows coins and Magnets)
|
20 ദിവസത്തോളം ഛര്‍ദ്ദിലും അടിവയറ്റിലെ വേദനയും തുടര്‍ന്നതോടെയായിരുന്നു യുവാവ് സിര്‍ ഗംഗാറാം ആശുപത്രിയില്‍ ചികില്‍സ തേടിയത്. ഏതാനും ആഴ്ചകളായി യുവാവ് നാണയങ്ങളും കാന്തങ്ങളും വിഴുങ്ങിയിരുന്നതായി ഒപ്പംവന്ന ബന്ധു ഡോക്ടറെ അറിയിച്ചു. എക്സ്റേ പരിശോധനയും സിടി സ്കാനും യുവാവിന്റെ വയറിനുള്ളിലെ നാണയ, കാന്ത ശേഖരങ്ങള്‍ വെളിവാക്കി. തുടര്‍ന്ന് അടിയന്തരശസ്ത്രക്രിയ ആരംഭിക്കുകയായിരുന്നു.
ചെറുകുടലില്‍ രണ്ട് ഭാഗങ്ങളിലായിട്ടായിരുന്നു നാണയങ്ങളും കാന്തങ്ങളും കണ്ടെത്തിയത്. കാന്തങ്ങളുടെ കൂട്ടം നാണയങ്ങളെ വലിച്ചടുപ്പിച്ചതിലൂടെ ചെറുകുടലിനും കേടുപാടുണ്ടാക്കിയിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശസ്ത്രക്രിയയില്‍ ഈ തകരാറും ഡോക്ടര്‍മാര്‍ പരിഹരിച്ചു. 1, 2, 5 രൂപയുടെ നാണയങ്ങളും വിവിധ ആകൃതിയിലുള്ള ചെറിയ കാന്തങ്ങളുമായിരുന്നു യുവാവിന്റെ വയറ്റിലുണ്ടായിരുന്നത്. അതേസമയം മാനസികരോഗത്തിനുള്ള ചികില്‍സയും യുവാവില്‍ ആരംഭിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





