06
Oct 2023
Fri
06 Oct 2023 Fri

അക്ഷയ് കുമാറിന്റെ കഷ്ടകാലം തുടരുന്നു: അവസാന ആറു പടങ്ങളും പൊട്ടി; 55 കോടിയുടെ ‘മിഷന്‍ റാണിഗഞ്ജ്’ നേടിയത് 17 കോടി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുംബൈ: കനേഡിയന്‍ പൗരത്വമുള്ള ഇന്ത്യന്‍ വംശജനായ നടന്‍ അക്ഷയ് കുമാറിന്റെ കഷ്ടകാലം തുടരുന്നു. അവസാന ആറു പടങ്ങളും പൊട്ടി എന്ന് മാത്രമല്ല, 55 കോടിയുടെ ‘മിഷന്‍ റാണിഗഞ്ജ്’ നേടിയത് കേവലം 17 കോടി മാത്രം. ഏറെ പ്രതീക്ഷയോടെ തിയറ്ററുകളില്‍ എത്തിയ അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രമാണ് മിഷന്‍ റാണിഗഞ്ജ്. 55 കോടി മുതല്‍ മുടക്കുള്ള ചിത്രം ഒരാഴ്ച പിന്നിടുമ്പോള്‍ നേടിയത് വെറും 17 കോടി മാത്രമാണ്. ഒക്ടോബര്‍ 6 വെള്ളിയാഴ്ചയാണ് ടിനു ആനന്ദ് ദേശായ് സംവിധാനം ചെയ്ത മിഷന്‍ റാണിഗഞ്ജ് എന്ന ചിത്രം തിയറ്ററുകളില്‍ എത്തിയത്. റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് 2.80 കോടിയായിരുന്നു ചിത്രത്തിന്റെ കലക്ഷന്‍. ഞായറാഴ്ച 5 കോടി. ഇതുവരെ ആകെ നേടിയത് വെറും 17 കോടിയും.

പല തിയറ്ററുകളില്‍ നിന്നും ചിത്രം പിന്‍വലിച്ചു കഴിഞ്ഞു. വലിയ റിലീസുകള്‍ ഇല്ലായിരുന്നിട്ടു കൂടി സിനിമയ്ക്കു നേട്ടമുണ്ടാക്കാനായില്ലെന്നതാണ് മറ്റൊരു കാര്യം.

‘എന്റെ സിനിമകള്‍ ഒരു സമയത്ത് വേണ്ടത്ര വിജയിക്കാത്തതിനാലാണ് ഞാന്‍ കനേഡിയന്‍ ആയതെന്നും ഒറ്റയടിക്ക് പതിനാലു ചിത്രങ്ങളാണ് ഫ്‌ലോപ്പായതെന്നും അക്കാലത്ത് കാനഡയിലെ എന്റെ സുഹൃത്തുക്കള്‍ വിളിച്ചപ്പോഴാണ് പോയതെന്നും കഴിഞ്ഞദിവസം നടന്‍ പറഞ്ഞിരുന്നു. ന്യൂസ് ഏജന്‍സി എ.എന്‍.എക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ എന്തുകൊണ്ടാണ് കനേഡിയന്‍ പൗരന്‍ ആയതെന്ന് താരം തുറന്നുപറഞ്ഞത്. പടങ്ങള്‍ പൊട്ടിക്കൊണ്ടിരിക്കെ ഇനിയും കാനഡയിലേക്ക് പോകേണ്ടിവരുമോയെന്ന് സോഷ്യല്‍മീഡിയയില്‍ നിരവധി പേരാണ് അദ്ദേഹത്തോട് ചോദിക്കുന്നത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക