26
Dec 2024
Fri
26 Dec 2024 Fri
Bomb blast in Panur

കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ ബോംബ് സ്‌ഫോടനം. (Bomb blast in Kannur Panur)  ചെണ്ടയാട് കണ്ടോത്തുംചാലില്‍ റോഡിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. അര്‍ധരാത്രിയിലുണ്ടായ സ്‌ഫോടനത്തില്‍ റോഡില്‍ കുഴി രൂപപ്പെട്ടു. നാടന്‍ ബോംബെറിഞ്ഞതെന്നാണു സംശയം. പാനൂര്‍ പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്ഥലത്തു നിന്ന് സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഉഗ്രശബ്ദത്തില്‍ രണ്ട് തവണ സ്ഫോടനം ഉണ്ടായതായാണ് സമീപവാസികള്‍ പറയുന്നത്. ഇതേ സ്ഥത്തിന് തൊട്ടടുത്തായി കുന്നുമ്മലില്‍ രണ്ട് ദിവസത്തിന് മുന്‍പ് സ്ഫോടനം നടന്നിരുന്നു.

മാസങ്ങള്‍ക്ക് മുന്‍വും കണ്ടോത്തുംചാലില്‍ സ്‌ഫോടനം ഉണ്ടായിരുന്നു. സ്ഫോടനത്തിന് പിന്നിലാരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഭവസ്ഥലത്ത് എത്തിയത്.