|
അമൽ നീരദിന്റെ ഓരോ ചിത്രങ്ങളെയും ആകാംക്ഷയോടെയാണ് സിനിമാപ്രേമികൾ ഏറ്റെടുക്കുന്നത്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ബോഗയ്ന്‍വില്ല’.
നീണ്ട ഇടവേളയ്ക്ക് ശേഷം ജ്യോതിർമയി മടങ്ങിയെത്തുന്ന പ്രത്യേകതയും ബോഗയ്ൻവില്ലയ്ക്കുണ്ട്. അമലിന്റെ നിർബന്ധം കൊണ്ടാണ് സിനിമയിൽ അഭിനയിച്ചതെന്ന് പറയുകയാണ് ഭാര്യ കൂടിയായ ജ്യോതിർമയി. ”ഈ കഥാപാത്രം ഞാൻ തന്നെ ചെയ്യണം എന്നത് അമലിന്റെ നിർബന്ധമായിരുന്നു. ഷൂട്ടിങ്ങിന് ഒരാഴ്ച മുൻപേയും അമലിനോട് ഞാൻ ചോദിച്ചിരുന്നു. വേറെ നല്ല ഏതെങ്കിലും നടിയെ കൊണ്ട് ചെയ്യിപ്പിച്ചാൽ പോരേയെന്ന്. പക്ഷേ, അമലിന് ഞാൻ തന്നെ ചെയ്യണം എന്ന നിർബന്ധമായിരുന്നു. ഞാൻ ചെയ്താൽ ആ കഥാപാത്രം ശരിയാകുമെന്ന വിശ്വാസം അമലിനുണ്ടായിരുന്നു. ഞാൻ ഈ കഥാപാത്രം ചെയ്തില്ലെങ്കിൽ വേറെ ആരെ കൊണ്ടും ചെയ്യിപ്പിക്കില്ലെന്നും ഈ സിനിമ ഉപേക്ഷിക്കുമെന്നും അമൽ പറഞ്ഞു,” മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ ആണ് ജ്യോതിർമയി മനസ്സ് തുറന്നത്. അവരുടെ മേക്കോവര്‍ ഇതിനോടകംതന്നെ വാര്‍ത്തകളില്‍ ഇടംനേടിക്കഴിഞ്ഞു.

ജ്യോതിർമയിയുടെ വാക്കുകൾ
അമൽ ആണ് എന്നെ ബോഗയ്ൻവില്ലയിലെ ഈ കഥാപാത്രത്തിലേക്ക് കൊണ്ടു വന്നത്. അമലിന്റെ ഒരു നിർബന്ധം കൂടിയായിരുന്നു ഈ കഥാപാത്രം ഞാൻ ചെയ്യണമെന്നത്. ഷൂട്ടിംഗിന്റെ ഒരാഴ്ച മുമ്പ് പോലും ഞാൻ അമലിനോട് ഇതിനെക്കുറിച്ച് ചോദിച്ചിരുന്നു. ഇതൊരു നല്ല ഐഡിയ ആണോ? വേറെ നല്ല പല നടിമാരുമുണ്ട്, അവരെ വെച്ച് ഇത് ചെയ്യാമല്ലോ? ഞാൻ ഇത്ര വർഷമായില്ലേ അഭിനയിച്ചിട്ടെന്ന് ചോദിച്ചു. എത്രത്തോളം ഈ കഥാപാത്രത്തിനോട് നീതി പുലർത്താൻ സാധിക്കും എന്ന കാര്യത്തിൽ എനിക്ക് ടെൻഷൻ ഉണ്ടായിരുന്നു. എന്നെ വച്ച് റിസ്ക് എടുക്കാൻ തയ്യാറാണോ എന്നാണ് ഞാൻ അമലിനോട് ചോദിച്ചത്. എന്നെ ആവേശം കൊള്ളിച്ച കഥാപാത്രമാണ് ബോഗയ്ൻവില്ലയിലേത്. പക്ഷേ ഇത് എത്രത്തോളം എന്നെക്കൊണ്ട് എടുത്താൽ പൊങ്ങുമെന്ന് എനിക്ക് അറിയുമായിരുന്നില്ല. പക്ഷേ അമൽ നീരദ് എന്ന സംവിധായകന് ഒരു ബോധ്യമുണ്ടായിരുന്നു. ഞാൻ ചെയ്താൽ ഇത് ശരിയാകുമെന്ന്. അത് എന്നെ പറഞ്ഞ് സമ്മതിപ്പിച്ച് എന്നോട് ഇത് ചെയ്തേ പറ്റുള്ളൂ എന്നു പറഞ്ഞു. ഞാൻ ഈ കഥാപാത്രം ചെയ്തില്ലെങ്കിൽ ഈ സിനിമ തന്നെ ചെയ്യില്ലെന്ന് അമൽ പറഞ്ഞിരുന്നു. അങ്ങനെയാണ് ഞാൻ ഇതിന് സമ്മതിച്ചത്.

ബോഗയ്ന്‍വില്ല യുടെ റിലീസ് 17ന്
കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബോഗയ്ന്‍വില്ല ഈ മാസം 17 നൂ ഇറങ്ങും.
മമ്മൂട്ടിച്ചിത്രം ഭീഷ്മപര്‍വത്തിനുശേഷം അമല്‍ നീരദ് സംവിധാനംചെയ്യുന്ന സിനിമയാണ് ബോഗയ്ന്‍വില്ല. അഭിനേതാക്കളുടെ വേറിട്ട ലുക്കാണ് സിനിമയിലേക്ക് പ്രേക്ഷകരെ അടുപ്പിക്കുന്ന മറ്റൊരുഘടകം.
കറുപ്പിലും ചുവപ്പിലുമെത്തിയ ക്യാരക്ടര്‍ പോസ്റ്ററുകള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്ച്ചയായതിനുപുറകെ എത്തിയ വിനായക് ശശികുമാര്‍ രചിച്ച ‘സ്തുതി’ ഗാനവും വളരെപ്പെട്ടെന്നുതന്നെ യുട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടംനേടി. റഫീക്ക് അഹമ്മദിന്റെ വരികളില്‍ മധുവന്തി നാരായണന് ആലപിച്ച ‘മറവികളെ പറയൂ…’എന്ന ഗാനവും പ്രേക്ഷക സ്വീകാര്യതനേടിയിട്ടുണ്ട്. സുഷിന് ശ്യാമിന്റേതാണ് സംഗീതം.

കുഞ്ചാക്കോ ബോബനും അമല്‍ നീരദും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ ജ്യോതിര്‍മയിയും പ്രധാനവേഷത്തിലുണ്ട്.
സസ്പെന്‍സ് ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രമായതിനാല്‍ കഥയെക്കുറിച്ചും കഥാപാത്രങ്ങളെപ്പറ്റിയും കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഷറഫുദ്ദീന്, വീണാ നന്ദകുമാര്‍, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റുവേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ക്രൈംത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
ഭീഷ്മപര് വത്തിൻ്റെ ഛായാഗ്രഹണം നിര്‍വഹിച്ച ആനന്ദ് സി. ചന്ദ്രനാണ് ബോഗയ്ന്‍വില്ലയുടെ ക്യാമറ. അമല്‍ നീരദ് പ്രൊഡക്ഷന്സിന്റെയും ഉദയ പിക്ചേഴ്സിന്റെയും ബാനറില്‍ ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമയുടെ എഡിറ്റിങ് വിവേക് ഹര്ഷന്, കോസ്റ്റ്യൂം ഡിസൈന്‍ സമീറാ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യര്‍.
Bougainvillea release date announced Jyothirmayi re entry


