25
Jun 2026
Thu
25 Jun 2026 Thu
smart tv

20,000 രൂപയ്ക്ക് വാങ്ങിയ സ്മാര്‍ട്ട് ടിവി ആറുമാസത്തിനകം തകരാറിലായ സംഭവത്തില്‍ ഉപഭോക്താവിന് ഏകദേശം 57,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ തെലങ്കാനയിലെ നലഗൊണ്ട ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ ഉത്തരവ്. ടിവിയുടെ വിലയായ 20,449 രൂപ തിരികെ നല്‍കാനും, അധിക എക്‌സ്ട്രാ പ്രൊട്ടക്ഷന് വേണ്ടി നല്‍കിയ 1,499 രൂപ മടക്കി നല്‍കാനും കമ്മീഷന്‍ നിര്‍ദേശിച്ചു. കൂടാതെ മാനസിക പീഡനത്തിനും സാമ്പത്തിക നഷ്ടത്തിനുമായി 25,000 രൂപയും കേസിന്റെ ചെലവായി 10,000 രൂപയും അധികമായി നല്‍കണമെന്നും ഉത്തരവിട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗൊറെന്റ്‌ല ശ്രീനിവാസ് എന്ന ഉപഭോക്താവ് 2025 ജനുവരിയില്‍ ഫ്‌ലിപ്കാര്‍ട്ടിലൂടെ 20,449 രൂപയ്ക്ക് ഒരു തോംസണ്‍ ക്യുഎല്‍ഇഡി അള്‍ട്രാ HD സ്മാര്‍ട്ട് ഗൂഗിള്‍ ടീവി വാങ്ങിയിരുന്നു. ജനുവരി 16-ന് ടിവി ലഭിക്കുകയും അടുത്ത ദിവസം ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്തു. നിര്‍മ്മാതാവിന്റെ ഒരു വര്‍ഷത്തെ വാറന്റിക്കു പുറമേ, 1,499 രൂപ നല്‍കി ഒരു വര്‍ഷത്തെ പ്രൊട്ടക്ഷന്‍ പ്ലാനും അദ്ദേഹം എടുത്തിരുന്നു.

പരാതിക്കാരന്റെ വാദപ്രകാരം, ടിവി ആറുമാസത്തോളം പ്രശ്‌നങ്ങളില്ലാതെ പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് പൂര്‍ണമായും പ്രവര്‍ത്തനരഹിതമായി. തുടര്‍ന്ന് ഫ്‌ലിപ്കാര്‍ട്ടിന്റെയും നിര്‍മ്മാതാക്കളുടെയും ഡീലറുടെയും ശ്രദ്ധയില്‍ പ്രശ്‌നം പെടുത്തിയെങ്കിലും തൃപ്തികരമായ പരിഹാരം ലഭിച്ചില്ല.

ALSO READ: മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് ലഭിച്ചത് ‘ആകാശ് തില്ലങ്കേരിക്ക്’! ഉദ്യോഗാര്‍ഥികളെ ഞെട്ടിച്ച് പിഎസ്‌സി ബുള്ളറ്റിന്‍

കമ്പനി അയച്ച ടെക്‌നീഷ്യന്‍ പരിശോധന നടത്തിയപ്പോള്‍ ടിവിയുടെ മെയിന്‍ ബോര്‍ഡ് മാറ്റേണ്ടതുണ്ടെന്ന് കണ്ടെത്തി. എന്നാല്‍ പലതവണ ഉറപ്പ് നല്‍കിയിട്ടും ഭാഗം എത്തിക്കുകയോ പ്രശ്‌നം പരിഹരിക്കുകയോ ചെയ്തില്ല. ഇതിനെ തുടര്‍ന്ന് ശ്രീനിവാസ് നിയമ നോട്ടീസ് അയച്ച് പണം തിരികെ ആവശ്യപ്പെട്ടു.

വാട്‌സ്ആപ്പ് സന്ദേശങ്ങളിലൂടെ ടിവിക്ക് തകരാറുണ്ടെന്നും മെയിന്‍ ബോര്‍ഡ് മാറ്റേണ്ടതുണ്ടെന്നും കമ്പനി തന്നെ സമ്മതിച്ചിട്ടുണ്ടെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. പ്രശ്‌നം പരിഹരിക്കാമെന്ന് ആവര്‍ത്തിച്ച് വാഗ്ദാനം ചെയ്തിട്ടും നടപടിയൊന്നും സ്വീകരിക്കാത്തത് സേവനത്തിലെ വീഴ്ചയാണെന്നും, ഇതുമൂലം പരാതിക്കാരന് മാനസികവും സാമ്പത്തികവുമായ നഷ്ടം സംഭവിച്ചതായും കമ്മീഷന്‍ വ്യക്തമാക്കി.

Bought a smart TV for Rs 20,000, it stopped working within 6 months; consumer court awards man Rs 57,000

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക