കോഴിക്കോട്ട് പുനർവിവാഹിതനായ ഡോക്ടറിൽ നിന്ന് അഞ്ചുലക്ഷം രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുത്ത് വധുവും കൂട്ടരും കടന്നു. കോഴിക്കോട് നഗരത്തിലെ ഹോട്ടൽ മുറിയിൽ വച്ച് വിവാഹ ചടങ്ങ് നടത്തിയ ശേഷമാണ് വധു ഉൾപ്പെടെയുള്ള അഞ്ചംഗ സംഘം കടന്നു കളഞ്ഞത്. ഡോക്ടറുടെ പരാതിയിൽ നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.(bride extorted 5 lakh rupees and gold from doctor)
|
കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നു വിരമിച്ച ഡോക്ടർ ആണ് തട്ടിപ്പിനിരയായത്. പുനർവിവാഹത്തിന് താല്പര്യമുണ്ടെന്ന് കാണിച്ച് ഡോക്ടർ പത്രപ്പപരസ്യം നൽകിയിരുന്നു. ഇതിന് പിന്നാലെ കാസർകോട് സ്വദേശിയായ യുവതി ഉൾപ്പെട്ട സംഘം ഡോക്ടറെ ഫോണിൽ ബന്ധപ്പെട്ട് താൽപര്യമറിയിച്ചു.
കഴിഞ്ഞദിവസം കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിൽ മുറിയെടുത്ത സംഘം ഡോക്ടറുമായി യുവതിയുടെ വിവാഹം നടത്തുകയും ചെയ്തു. യുവതിയുടെ ബന്ധുക്കൾ എന്ന് പരിചയപ്പെടുത്തിയ ചിലരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
നവദമ്പതികൾക്ക് ഒന്നിച്ചു താമസിക്കുവാനായി വാടക വീട് തരപ്പെടുത്തണമെന്ന് പറഞ്ഞ സംഘം ഇതിനായി 5 ലക്ഷം രൂപ ഡോക്ടറിൽ നിന്നും വാങ്ങുകയും ചെയ്തു. കൂടാതെ ഡോക്ടറുടെ മൊബൈൽ ഫോണും ലാപ്ടോപ്പും അടങ്ങുന്ന ബാഗും സംഘം കൊണ്ടുപോയി. പിന്നാലെ ഫോൺ സ്വിച്ച്ഡ് ഓഫ് ആക്കിയശേഷം സംഘം കടന്നു കളയുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





