പാര്‍ക്കിങ്ങിനെ ചൊല്ലി കലഹം; ആലുവയില്‍ ജ്യേഷ്ഠനെ വെടിവെച്ച് അനുജന് കൊലപ്പെടുത്തി
|
കൊച്ചി: പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള കലഹത്തെ തുടര്‍ന്ന് ആലുവയില്‍ അനുജന് ജ്യേഷ്ഠനെ വെടിവെച്ചു കൊന്നു. ആലുവ എടയപ്പുറം തൈപ്പറമ്പില്‍ വീട്ടില്‍ പോള്സന് (48) ആണ് മരിച്ചത്. എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു. അനുജനും ഹൈക്കോടതി സെക്ഷന്‍ ഓഫിസറുമായ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ജ്യേഷ്ഠനും അനുജനും ഒരു വീട്ടിലാണ് താമസം. പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തോമസിന്റെ ബൈക്ക് രാവിലെ പോള്സന് അടിച്ചു തകര്‍ത്തിരുന്നു. ഇതിനെതിരെ തോമസ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ എയര്‍ഗണ്‍ ഉപയോഗിച്ച് തോമസ് പോള്‍സനെ വെടിവെക്കുകയായിരുന്നു. തോമസ് തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





