അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ ശബ്ദശല്യമുണ്ടാവാതിരിക്കാൻ ബ്രിട്ടീഷ് എയർവേസ് റദ്ദാക്കുന്നത് നൂറിലേറെ വിമാനസർവീസുകൾ. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളാണ് റദ്ദാക്കുക. ഇവിടെ നിന്നുള്ള 15 ശതമാനം സർവീസുകളാണ് അധികൃതർ മാറ്റംവരുത്തുന്നത്.
|
രാവിലെ 11.40 മുതൽ 12.10 വരെയുള്ള അരമണിക്കൂർ സമയത്തേക്കാണ് വിമാനസർവീസുകൾ റദ്ദാക്കുക. സംസ്കാരച്ചടങ്ങിനു ശേഷമുള്ള രണ്ടുമിനിറ്റ് മൗനാചരണത്തിനായാണ് നടപടി. ഇതിനു ശേഷം ഉച്ചകഴിഞ്ഞ് 1.45 മുതൽ 35 മിനിറ്റ് സമയത്തേക്കും വിമാനത്താവളത്തിൽ ഒരു വിമാനം പോലും ഇറങ്ങില്ല. 3.05 മുതൽ ഒരുമണിക്കൂർ 40 മിനിറ്റ് നേരത്തേക്കും വിമാനസർവീസുകൾ ഉണ്ടാവുകയില്ല.
അതേസമയം സർവീസുകൾ റദ്ദാക്കുന്നതിലൂടെ ടിക്കറ്റ് ബുക്ക് ചെയ്ത ബുദ്ധിമുട്ട് നേരിടുന്ന ഉപഭോക്താക്കളോട് ബദൽ സർവീസുകൾ ഉപയോഗപ്പെടുത്താനോ പണം തിരികെ കൈപ്പറ്റുകയോ ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



