30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
ടൂറിസ്റ്റ് വിസയിൽ ഗോവയിലെത്തി വീട്ടിലെ ടെറസിൽ കഞ്ചാവ് ചെടി വളർത്തി ബ്രിട്ടീഷുകാരൻ; അറസ്റ്റ്

പനാജി: ടൂറിസ്റ്റ് വിസയിൽ ഗോവയിലെത്തി വീട്ടിലെ ടെറസിൽ കഞ്ചാവ് ചെടി വളർത്തിയ ബ്രിട്ടീഷുകാരൻ അറസ്റ്റിൽ. ഗോവ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അണ് അറസ്റ്റു ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അനധികൃത കഞ്ചാവ് കൃഷിയെക്കുറിച്ച് എൻസിബിയുടെ ഒരു സംഘത്തിന് സൂചന ലഭിച്ചിരുന്നു. തുടർന്ന് അവർ വടക്കൻ ഗോവയിലെ സോക്കോറോയിലുള്ള ബ്രിട്ടീഷ് പൗരനായ ജെയ്‌സൻ്റെ വീട്ടിൽ റെയ്ഡ് നടത്തി.

പരിശോധനയിൽ വീട്ടിൽ നിന്ന് പുതുതായി വളർത്തിയ 33 കഞ്ചാവ് ചെടികളും 10 ഗ്രാം കഞ്ചാവും 40,000 രൂപയും കണ്ടെടുത്തു. ടെറസിലെ മറ്റ് അലങ്കാരച്ചെടികൾക്കൊപ്പം പൂച്ചട്ടികളിലാണ് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയത്.

107 എക്സ്റ്റസി ഗുളികകൾ, 40 ഗ്രാം എംഡിഎംഎ പൗഡർ, 55 ഗ്രാം ചരസ് എന്നിവ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് 2022 നവംബർ 28 ന് ജെയ്‌സനെ എൻസിബി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങി നടക്കവെയാണ് വീണ്ടും അറസ്റ്റിൽ ആയിരിക്കുന്നത്.

British man grows ganja on terrace in Goa

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement