18
Apr 2024
Mon
18 Apr 2024 Mon
brother strangles sister in the presence of father another brother films the murder

പാകിസ്താനില്‍ പിതാവിന്റെ സാന്നിധ്യത്തില്‍ യുവാവ് സഹോദരിയെ കഴുത്തുഞെരിച്ചുകൊന്നു. കൊലപാതക ദൃശ്യം മറ്റൊരു സഹോദരന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. പഞ്ചാബിലെ മധ്യ-കിഴക്കന്‍ റീജ്യനിലെ തോബോ ടേക് സിങ് മേഖലയില്‍ മാര്‍ച്ച് 17നാണ് സംഭവം.(brother strangles sister in the presence of father another brother films the murder)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുഹമ്മദ് ഫൈസല്‍ ആണ് 22കാരിയായ സഹോദരി മറിയ ബീബിയെ കഴുത്തുഞെരിച്ചുകൊന്നത്. പിതാവ് അബ്ദുല്‍ സത്താറിന്റെ സാന്നിധ്യത്തിലായിരുന്നു കൊലപാകം. ഈ ദൃശ്യങ്ങള്‍ മറിയയുടെ മറ്റൊരു സഹോദരന്‍ ഷഹബാസ് മൊബൈല്‍ ഫോണില്‍ പകര്‍ത്തി.

സഹോദരിയുടെ കഴുത്ത് ഫൈസല്‍ ഞെരിക്കുന്നതിനിടെ പിതാവിനോട് അവളെ മോചിപ്പിക്കാന്‍ നിര്‍ദേശം നല്‍കാന്‍ ഷഹബാസ് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അബ്ദുല്‍ സത്താര്‍ ഇതിനു വിസമ്മതിക്കുകയും കൊലപാതകം നടത്തിയ ശേഷം കട്ടിലില്‍ നിന്ന് എഴുന്നേറ്റ ഫൈസലില്‍ കുടിക്കാന്‍ വെള്ളം എടുത്തുകൊടുക്കുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്.

മാര്‍ച്ച് 24നാണ് യുവതിയുടേത് സ്വാഭാവിക മരണമല്ലെന്നും പ്രതികള്‍ ദുരഭിമാനക്കൊല നടത്തിയതാണെന്നും പൊലീസ് തിരിച്ചറിഞ്ഞത്. ഷഹബാസ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യം പുറത്തുവന്നതോടെയായിരുന്നു ഇത്. തുടര്‍ന്ന് പൊലീസ് സ്വമേധയാ കേസെടുക്കുകയും മൂവരെയും പിടികൂടുകയുമായിരുന്നു.