|
ചെന്നൈ: പ്രമുഖ മാധ്യമപ്രവർത്തകൻ ബി.ആർ.പി ഭാസ്‌കറിന്റെ ഭാര്യ രമ ബി. ഭാസ്‌കർ അന്തരിച്ചു. 82 വയസായിരുന്നു. ചെന്നൈയിലെ വസതിയിൽ ബുധനാഴ്ച വൈകീട്ടായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് ചെന്നൈ ബസന്ത് നഗറിൽ നടക്കും.
കോമലേഴത്ത് കുടുംബാംഗവും മുൻ ജില്ലാ പൊലീസ് സൂപ്രണ്ടുമായ ജി രാമന്റെയും കൊല്ലം കിളികൊല്ലൂർ മുള്ളേത്ത് കുടുംബാംഗം ജാനമ്മ രാമന്റെയും മകളാണ് രമ. നാഷണൽ ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരിച്ച ഈശ്വര ചന്ദ്രവിദ്യാസാഗറിന്റെ ജീവചരിത്രം മലയാളത്തിൽ രമ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
മകൾ: പരേതയായ ബിന്ദു ചെന്നൈ ഏഷ്യൻ കോളേജ് ഓഫ് ജേർണലിസത്തിൽ അധ്യാപികയായിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



